
പത്തനംതിട്ടയിൽ ഇനിമുതൽ നിരോധിത പുകയിലയും ലഹരി വസ്തുക്കളും വിൽക്കുന്നവർ സൂക്ഷിക്കണം. കാരണം പട്ടിയുണ്ട്. കച്ചവട സ്ഥാപനങ്ങളിലും പൊതു ഇടങ്ങളിലും മിന്നൽ പരിശോധന നടത്താൻ വിദഗ്ധ പരിശീലനം കിട്ടിയ രണ്ട് നായകളാണ് ജില്ലയിലെത്തിയിരിക്കുന്നത്. റാംബോ, സാമന്ത എന്നാണ് പ്രത്യേക പരിശീലന് നേടിയിട്ടുള്ള ഇവയുടെ പേര്.
കടകളിലോ മറ്റ് സ്ഥാപനങ്ങളിലോ കഞ്ചാവോ അത് പോലെ നാര്‍ക്കോട്ടിക് ബന്ധമുള്ള വസ്തുക്കള്‍ ഒളിപ്പിച്ച് വച്ചാല്‍ ഈ നായ്ക്കള്‍ അത് കണ്ടെത്തും. ഇതിനായി ഒന്‍പത് മാസത്തെ പരിശീലനം പൂര്‍ത്തിയാക്കിയവയാണ് ഈ നായകള്‍. സ്കൂള്‍ പരിസരങ്ങളിലുള്ള കടകളിലാണ് പരിശോധന ആദ്യഘട്ടത്തില്‍ നടത്തുന്നത്. മൂന്നുമാസം പ്രായമുള്ള ഇവ ലഹരി വസ്തുക്കള്‍ കയ്യില്‍ വച്ചിരിക്കുന്നവരേയും കൃത്യമായി കണ്ടെത്തുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam