വാഹനമോഷണം: മൂന്നംഗ സംഘം അറസ്റ്റിൽ; നിരവധി കേസുകളിലെ പ്രതികളെന്നും പൊലീസ്

Web Desk   | Asianet News
Published : Aug 18, 2020, 10:37 PM ISTUpdated : Aug 18, 2020, 11:36 PM IST
വാഹനമോഷണം: മൂന്നംഗ സംഘം അറസ്റ്റിൽ; നിരവധി കേസുകളിലെ പ്രതികളെന്നും പൊലീസ്

Synopsis

ഷാഹിദ് കളവ് കേസ്സിലും, പൊലീസിനെ അക്രമിച്ച കേസ്സിലും പ്രതിയാണ്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിച്ചുവരവെ കൊവിഡ് കാലത്തെ പ്രത്യേക ഇളവില്‍ പുറത്ത് ഇറങ്ങിയതായിരുന്നു ഇയാൾ. 

കോഴിക്കോട്: മൂന്നംഗ വാഹന മോഷണ സംഘത്തെ കോഴിക്കോട് ടൗണ്‍ പൊലീസ് പിടികൂടി. ചോമ്പാല, മുക്കാളി അന്‍സില മഹലിൽ ഷാഹിദ്(28), കോഴിക്കോട് പരപ്പില്‍, കെ.എ. ഹൗസിൽ,  ഹാബില്‍ (21), പതിനാറ് വയസ്സുകാരനായ ഒരാൾ എന്നിവരാണ് പിടിയിലായത്. കോഴിക്കോട് ഹിമായത്ത് സ്കുളിനടുത്ത് വെച്ച് മോഷണം പോയ ബൈക്കിനെ കുറിച്ചുളള അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.

പുതിയമ്പലത്തു നിന്നു ബൈക്ക് മോഷ്ടിച്ചതും, വടകര കണ്ണൂക്കര പൂജ സൂപ്പര്‍ സ്റ്റോര്‍ എന്ന കടയുടെ ഷട്ടര്‍ പൊളിച്ച് 43000 രൂപയുടെ സിഗരറ്റ് മോഷ്ടിച്ചതും ഇവരാണെന്ന് അന്വേഷണത്തില്‍ പൊലീസ് വ്യക്തമായി. രണ്ടു ബൈക്കുകളും, ബൈക്കില്‍ നിന്ന് എടുത്ത് ഉപേക്ഷിച്ച പാലിയേറ്റീവ് കെയറിന്റെ രസീത് ബുക്കുകളും മറ്റും ഇവരില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. 

ഷാഹിദ് കളവ് കേസ്സിലും, പൊലീസിനെ അക്രമിച്ച കേസ്സിലും പ്രതിയാണ്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിച്ചുവരവെ കൊവിഡ് കാലത്തെ പ്രത്യേക ഇളവില്‍ പുറത്ത് ഇറങ്ങിയതായിരുന്നു ഇയാൾ. മോഷണം നടത്തിയ ശേഷം ബാലുശ്ശേരിയിലെ കോഴിക്കടയില്‍ ജോലി ചെയ്തുവരവെ ടൗണ്‍ പൊലീസ് ഇന്‍സ്പെക്ടര്‍ എ. ഉമേഷിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ്.ഐ.ബിജിത്ത്. കെ.ടി, എസ്.ഐ. അനില്‍ കുമാര്‍.എ,  എ.എസ്.ഐ.  സുനില്‍കുമാര്‍, സജേഷ്കുമാര്‍, അനൂജ്, എന്നിവര്‍ ചേര്‍ന്നാണ് പിടികൂടിയത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തെങ്കാശിയിൽ നിന്നും തിരുവനന്തപുരത്തേക്ക് വന്ന കെഎസ്ആര്‍ടിസി ബസിൽ കഞ്ചാവ് കടത്താൻ ശ്രമം, രണ്ടു പേർ ചെക്ക്പോസ്റ്റിൽ പിടിയിൽ
തിരുവനന്തപുരം പേരൂർക്കടയിൽ ഓടിക്കൊണ്ടിരിക്കെ കെഎസ്ആർടിസി ബസിന് തീപിടിച്ചു; ജീവനക്കാരുടെ ശ്രമം ഫലം കണ്ടില്ല; ഫയർ ഫോഴ്‌സ് തീയണച്ചു