
പാലക്കാട്: പാലക്കാട് അഗളി പഞ്ചായത്തിൽ സിപിഎം വിമത സ്ഥാനാർത്ഥിക്കെതിരെ വധഭീഷണി മുഴക്കിയ അഗളി ലോക്കൽ സെക്രട്ടറിക്കെതിരെ കേസെടുത്ത സംഭവത്തിൽ എഫ്ഐആർ വിവരങ്ങൾ പുറത്ത്. ഭീഷണി മുഴക്കിയത് നാമനിർദേശ പത്രിക സമർപ്പിച്ചതിലെ വിരോധത്താലെന്ന് എഫ്ഐആർ. കേട്ടാലറയ്ക്കുന്ന അസഭ്യം വിളിച്ചെന്നും തട്ടിക്കളയുമെന്ന് വധഭീഷണി മുഴക്കിയെന്നും എഫ്ഐആറിൽ പറയുന്നു. ജംഷീറിനെതിരെ വധഭീഷണി മുഴക്കിയതിനും അസഭ്യം പറഞ്ഞതിനും ഏഴുവർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. സംഭവം നടന്ന് നാല് ദിവസങ്ങൾക്ക് ശേഷമാണ് ജംഷീറിനെതിരെ പൊലീസ് കേസെടുത്തത്.
ബുധനാഴ്ച രാത്രിയാണ് പരാതിക്കാരനായ മുൻ ഏരിയ സെക്രട്ടറി വിആർ രാമകൃഷ്ണൻറെ മൊഴിയെടുത്തത്. പരാതി നൽകിയിട്ടും കേസെടുക്കുന്നില്ലെന്ന് കേസെടുക്കുന്നില്ലെന്ന് അഗളി പഞ്ചായത്തിൽ 18-ാം വാർഡിലെ സ്വതന്ത്ര സ്ഥാനാർത്ഥി വി ആര്‍ ചൂണ്ടിക്കാട്ടി രാമകൃഷ്ണൻ ജില്ലാ പൊലീസ് മേധാവിക്കും ഡിജിപിക്കും പരാതി നൽകിയിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശ പ്രകാരമാണ് അഗളി പൊലീസ് ഇന്നലെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഇക്കഴിഞ്ഞ 22 ന് ശനിയാഴ്ചയായിരുന്നു അട്ടപ്പാടി അഗളി ഒമ്മല 18 ആം വാർഡിൽ സിപിഎം ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ വിമതനായി മത്സരിക്കുന്ന മുൻ ഏരിയ സെക്രട്ടറി വി ആർ രാമകൃഷ്ണനെ അഗളി ലോക്കൽ സെക്രട്ടറി എൻ ജംഷീർ ഫോൺ വിളിച്ച് വധഭീഷണി മുഴക്കിയത്. ഏഴ് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ജംഷീറിനെതിരെ ചുമത്തിയിരിക്കുന്നത്. വധഭീഷണി മുഴക്കിയതിനും അസഭ്യം പറഞ്ഞതിനുമാണ് കേസെടുത്തത്.
ഔദ്യോഗിക സ്ഥാനാർത്ഥികൾക്കെതിരെ മത്സരിക്കുന്നവരെ പുറത്താക്കി കോൺഗ്രസ്. പാലക്കാട് ഡിസിസി അംഗം കിദർ മുഹമ്മദ് ഉൾപ്പെടെ 9 പേരെയാണ് പുറത്താക്കിയത്. എലപ്പുള്ളി പഞ്ചായത്തിലെ 2 സിറ്റിംഗ് അംഗളായ ആറാം വാർഡിൽ മത്സരിക്കുന്ന അപ്പുക്കുട്ടൻ, 12-ാം വാർഡിലെ ശരവണ കുമാർ എന്നിവരെയും പുറത്താക്കി. പാലക്കാട് നഗരസഭ 48-ാം വാർഡിൽ മത്സരിക്കുന്ന എച്ച്.റഷീദ്, മാത്തൂരിലെ എസ്.റഷീദ്, പവിത്രൻ, കണ്ണാടിയിലെ സുനിത പ്രദീപ്, വണ്ടാഴിയിലെ ബിനോയ് കോമ്പാറ എന്നിവരും പട്ടികയിലുണ്ട്. നേതൃത്വം സീറ്റ് നൽകാതെ വന്നതോടെയാണ് ഔദ്യോഗിക സ്ഥാനാർത്ഥികൾക്കെതിരെ ഒൻപതും പേരും വിമതരായി മത്സരിക്കുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam