ഹോട്ടൽ നടത്തിപ്പുകാരെ മുൻ ഉടമകൾ ക്രൂരമായി മർദ്ദിച്ചെന്ന പരാതിയിൽ പൊലീസ് കേസെടുത്തു

Published : May 03, 2026, 01:07 AM IST
attack

Synopsis

പത്തനംതിട്ട ഇളമണ്ണൂരിൽ ഹോട്ടൽ നടത്തിപ്പുകാരനെ മുൻ ഉടമകൾ മർദ്ദിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. കരാർ പ്രകാരം നൽകേണ്ട പണം വൈകിയതാണ് മർദ്ദനത്തിന് കാരണമെന്ന് പരാതിയിൽ പറയുന്നു. ഗ്യാസ് പ്രതിസന്ധി മൂലമാണ് പണം നൽകാൻ വൈകിയതെന്ന് മർദ്ദനമേറ്റ ടോണി വ്യക്തമാക്കി.

പത്തനംതിട്ട : ഇളമണ്ണൂരിൽ ഹോട്ടൽ നടത്തിപ്പുകാരെ മുൻ ഉടമകൾ ക്രൂരമായി മർദ്ദിച്ചെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. കരാർ പ്രകാരം പ്രതിദിനം നൽകേണ്ട തുകയിൽ വീഴ്ച വരുത്തിയതോടെ മർദ്ദിച്ചെന്നാണ് ആക്ഷേപം.ഗ്യാസ് പ്രതിസന്ധി മൂലം ഹോട്ടൽ അടച്ചതിനാൽ കാശിന് പ്രയാസം ഉണ്ടായെന്നും അതാണ് പണം തിരിച്ചടക്കാൻ താമസം ഉണ്ടായതെന്നും മർദ്ദനമേറ്റ ഇപ്പോഴത്തെ നടത്തിപ്പുകാരൻ ടോണി പറയുന്നു.

ഹോട്ടലെല്ലാം തകർത്തെറിയിരുന്ന രീതിയിലായിരുന്നു സംഘർഷം. കഴിഞ്ഞ മാസം 25 ന് നടത്ത സംഭവത്തിന്‍റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ അടൂർ പൊലീസ് ഇന്നലെ കേസെടുത്തു. ഇപ്പോഴത്തെ ഹോട്ടൽ നടത്തിപ്പുകാരൻ ടോണിയുടെ പരാതിയിലാണ് മുൻ ഉടമകളായ പ്രിൻസിനും സംഘത്തിനുമെതിരെ കേസ്. മുൻ നടത്തിപ്പുകാരിൽ നിന്ന് കട ഏറ്റെടുത്തപ്പോൾ ഫർണിച്ചർ അടക്കം ഉപകരങ്ങളും രണ്ടര ലക്ഷത്തിന് ടോണി വാങ്ങി. ദിവസം ആയിരം രൂപ നൽകുമെന്ന കരാറും വെച്ചു. ഇതിൽ വീഴ്ച വന്നതോടെ മർദ്ദിച്ചെന്നാണ് പരാതി. 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഭാര്യയെ കൊലപ്പെടുത്തിയ കേസ്: പ്രതിയായ ഭർത്താവ് 24 വർഷത്തിനുശേഷം പിടിയിൽ
നടുറോഡില്‍ പെരുമ്പാമ്പ്, സ്കൂട്ടര്‍ തെന്നിവീണു, സ്കൂട്ടറിനുള്ളില്‍ കയറിയ പാമ്പ് യുവാവിനെ ചുറ്റിച്ചത് മൂന്നര മണിക്കൂറോളം