
തൃശൂര്‍: വിവാഹമോചന കേസുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി കോടതിയിലെത്തിയ അമ്മയെ മകന്റെ ഭാര്യ മര്‍ദിച്ചതായി പരാതി. സംഭവത്തില്‍ ഏങ്ങണ്ടിയൂര്‍ കാമ്പാറല്‍ വീട്ടില്‍ ശിവരാമന്റെ ഭാര്യ സീതയുടെ (59) പരാതിയില്‍ മകന്റെ ഭാര്യ സിന്‍സിലയ്‌ക്കെതിരേ കുന്നംകുളം പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാവിലെ 11:30ന് കുന്നംകുളം കുടുംബ കോടതി പരിസരത്താണ് സംഭവം. സീതയുടെ മകനും പ്രതിയായ സിന്‍സിലയും തമ്മിലുള്ള വിവാഹമോചനക്കേസിന്റെ മീഡിയേഷന്‍ ചര്‍ച്ചകള്‍ കോടതിയില്‍ നടന്നിരുന്നു.
ചര്‍ച്ച കഴിഞ്ഞ് മടങ്ങുകയായിരുന്ന സീതയെ സിന്‍സില തടഞ്ഞുനിര്‍ത്തുകയും കഴുത്തിന് പിടിച്ചു ഞെരിക്കുകയും മുടിയില്‍ കുത്തിപ്പിടിച്ച് വലിച്ച് ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തുവെന്നാണ് പരാതി. പ്രതി സിന്‍സില ഏങ്ങണ്ടിയൂരിലുള്ള സീതയുടെ വീട്ടിലെത്തി പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ടായിരുന്നു. ഇക്കാര്യം സിന്‍സിലയുടെ അമ്മയെ വിളിച്ച് അറിയിച്ചതിലുള്ള വിരോധമാണ് മര്‍ദനത്തിന് കാരണമെന്ന് പറയുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam