വിദ്യാർത്ഥിനികൾക്ക് സൈക്കിൾ വിതരണം ചെയ്ത് എസ്ബിഐയുടെ പുതിയ ബ്രാഞ്ച് ഉദ്ഘാടനം

Published : Mar 12, 2026, 09:41 PM IST
bank

Synopsis

കോവളത്ത് എസ്ബിഐയുടെ പുതിയ ബ്രാഞ്ച് പ്രവർത്തനം ആരംഭിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് സ്കൂൾ വിദ്യാർഥിനികൾക്ക് സൈക്കിളുകളും പള്ളിച്ചൽ പ്രാഥമിക ആരോഗ്യ കേന്ദ്രം, ചെങ്കൽ ഗവൺമെന്റ് ഹൈസ്കൂൾ, ബാലരാമപുരത്തെ അംഗൻവാടികൾ എന്നിവയ്ക്ക് ധനസഹായവും വിതരണം ചെയ്തു. 

തിരുവനന്തപുരം: കോവളത്തെ എസ്ബിഐയുടെ പുതിയ ബ്രാഞ്ചിന്‍റെ ഉദ്ഘാടനത്തിന്‍റെ ഭാഗമായി മൂന്നു സ്കൂളുകളിലെ വിദ്യാർഥിനികൾക്ക് സൈക്കിൾ വിതരണം ചെയ്തു. പള്ളിച്ചൽ താന്നിവിള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് 2 ലക്ഷം രൂപയും ഗവൺമെന്റ് ഹൈസ്കൂൾ ചെങ്കലിന് ശുചിമുറി നിർമ്മാണത്തിനായി 2 ലക്ഷം രൂപയും ബാലരാമപുരത്തെ അംഗൻവാടികളുടെ നവീകരണത്തിനായി 2 ലക്ഷം രൂപയും വിതരണം ചെയ്തു.

കോവളം ബ്രാഞ്ചിന്‍റെ ഉദ്ഘാടനം കോവളം എംഎൽഎ എം. വിൻസെന്റ് നിർവഹിച്ചു. എസ്ബിഐയുടെ കേരള സർക്കിൾ ചീഫ് ജനറൽ മാനേജർ കെ വി ബംഗാര രാജു മുഖ്യ അതിഥിയായിരുന്നു. ഉദ്ഘാടന ചടങ്ങിൽ കോവളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാലിനി, തിരുവനന്തപുരം കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ ആശാനാഥ് ജി എസ്, കോവളം ബ്ലോക്ക് മെമ്പർ അരുൺ, കോവളം വാർഡ് മെമ്പർ ഷീല അജിത്ത്, ബാങ്കിന്റെ ജനറൽ മാനേജർ സുശീൽ കുമാർ, ഡെപ്യൂട്ടി ജനറൽ മാനേജർ അശോക് കുമാർ ദിവാകർ, റീജിയണൽ മാനേജർ റോഷൻ ജി എസ്, എസ് ബി ഐ ഓഫീസേഴ്സ് അസോസിയേഷൻ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി മഹേഷ് ജയൻ, സ്റ്റേറ്റ് ബാങ്ക് സ്റ്റാഫ് യൂണിയൻ പ്രസിഡന്റ് രജത്ത് തുടങ്ങിയവർ പങ്കെടുത്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'അരികിലുണ്ട് ചാമക്കാല'; 1500 ഫ്ലക്സ് ബോർഡുകൾ തയ്യാർ, മണ്ഡലത്തിന്റെ പേരില്ല, സ്വയം സ്ഥാനാർഥിയായി ചാമക്കാലയും
നീലേശ്വരത്ത് 2 ക്ഷേത്രങ്ങളിൽ നടന്ന കവർച്ച, പ്രതികൾ തമിഴ്നാട്ടിൽ പിടിയിൽ