സ്ഥിരമായി ലോട്ടറി അടിച്ചു, കാരണമന്വേഷിച്ച് നാട്ടുകാര്‍; ഒടുവില്‍ പൊലീസിന്‍റെ പിടിയില്‍!

Published : Oct 14, 2019, 09:11 PM IST
സ്ഥിരമായി ലോട്ടറി അടിച്ചു, കാരണമന്വേഷിച്ച് നാട്ടുകാര്‍; ഒടുവില്‍ പൊലീസിന്‍റെ പിടിയില്‍!

Synopsis

സ്ഥിരമായി ലോട്ടറി അടിക്കുന്നതില്‍ സംശയം തോന്നിയ നാട്ടുകാരാണ് തട്ടിപ്പ് കണ്ടെത്തി ഇയാളെ പൊലീസില്‍ ഏല്‍പ്പിച്ചത്. 

പയ്യന്നൂര്‍: ലോട്ടറി അടിച്ചെന്ന് പറഞ്ഞ് സ്ഥിരമായി തട്ടിപ്പ് നടത്തിയ പ്രതി പിടിയില്‍. ഇരിക്കൂര്‍ പെരിവളത്ത് പറമ്പില്‍ റാഷിദാണ് പൊലീസിന്‍റെ പിടിയിലായത്.

ലോട്ടറി ടിക്കറ്റുകളുടെ നമ്പര്‍ തിരുത്തിയാണ് ഇയാള്‍ തട്ടിപ്പ് നടത്തി കൊണ്ടിരുന്നത്. 1000 രൂപയുടെയും 500 രൂപയുടെയും സമ്മാനാര്‍ഹമായ ടിക്കറ്റ് നമ്പരുകള്‍ നോക്കി ലോട്ടറി തിരുത്തി ചില്ലറ വില്‍പ്പനക്കാര്‍ക്ക് നല്‍കിയാണ് ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. സംശയം തോന്നിയ നാട്ടുകാരാണ് തട്ടിപ്പ് കണ്ടെത്തി ഇയാളെ പൊലീസില്‍ ഏല്‍പ്പിച്ചത്. സമാനരീതിയില്‍ തട്ടിപ്പ് നടത്തിയതിന് ഇയാള്‍ക്കെതിരെ വിവിധ സ്റ്റേഷനുകളില്‍ കേസുകള്‍ നിലവിലുണ്ട്. മജിസ്ട്രേറ്റിന് മുമ്പില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഒറ്റപ്പാലം ചെനക്കത്തൂർ പൂരത്തിനിടെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയടക്കമുള്ളവരെ കുത്തി; 2 ആർഎസ്എസ് പ്രവർത്തകർ പിടിയിൽ
'ഒളിവിൽ പോയപ്പോൾ പോലും ഞങ്ങളെ സേഫാക്കിയവൻ, പക്ഷേ ഇപ്പോൾ കഴിയില്ല'; തന്റെ പ്രിയപ്പെട്ട കാർ വിൽക്കുന്നുവെന്ന് പച്ചവീട് പ്രശ്നേഷ്