ബത്തേരി സ്റ്റേഷൻ പരിധിയിൽ രണ്ടിടത്ത് പൊലീസിന്റെ വാഹനപരിശോധന, മൂന്നുപേർ അകത്ത്, മൂവരുടെയും കയ്യിൽ കഞ്ചാവ്

Published : Apr 17, 2024, 11:47 PM IST
ബത്തേരി സ്റ്റേഷൻ പരിധിയിൽ രണ്ടിടത്ത് പൊലീസിന്റെ വാഹനപരിശോധന, മൂന്നുപേർ അകത്ത്, മൂവരുടെയും കയ്യിൽ കഞ്ചാവ്

Synopsis

മണിച്ചിറ, മൂലയില്‍വീട്ടില്‍ റഷീദ് (51) നെയാണ് ബത്തേരി സബ് ഇന്‍സ്പെക്ടര്‍ എ. സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. 

സുൽത്താൻ ബത്തേരി: രണ്ട് സംഭവങ്ങളിലായി കഞ്ചാവുമായി മൂന്നുപേർ പിടിയിലായി. ബത്തേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ കഞ്ചാവുമായി മധ്യവയസ്‌കനും രണ്ട് യുവാക്കളുമാണ് പിടിയിലായത്. മണിച്ചിറ, മൂലയില്‍വീട്ടില്‍ റഷീദ് (51) നെയാണ് ബത്തേരി സബ് ഇന്‍സ്പെക്ടര്‍ എ. സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. 

കഴിഞ്ഞ ദിവസം ഉച്ചയോടെ മുത്തങ്ങ തകരപ്പാടിയിലെ പൊലീസ് എയ്ഡ് പോസ്റ്റിനു സമീപം നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇയാള്‍ പിടിയിലാകുന്നത്. ഇയാളുടെ പാന്റിന്റെ പോക്കറ്റില്‍ നിന്നും 30 ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. 

മറ്റൊരു സംഭവത്തിൽ കണിയാമ്പറ്റ, കരണി, ചേലക്കോടന്‍ വീട്ടില്‍ മുഹമ്മദ് അനീസ്(30), ബത്തേരി പൂമല കടുക്കാത്തൊടി വീട്ടില്‍ പി. മുസ്തഫ (40) എന്നിവരെയും ആണ് ബത്തേരി എസ്ഐ എ സന്തോഷ്‌ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. 

16ന് വൈകുന്നേരം മുത്തങ്ങ പൊലീസ് എയ്ഡ് പോസ്റ്റിനു സമീപം നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇരുവരും പിടിയിലാകുന്നത്. മൈസുരുവിൽ നിന്ന് ബത്തേരിയിലേക്ക് വരുകയായിരുന്ന സംഘത്തിൽ നിന്ന് 90 ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. സിപിഒമാരായ ഷാന്‍, ഷബീര്‍അലി എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.

പൊതിയിൽ കുപ്പിയും വെള്ളവും, ടച്ചിങ്സ് ചെമ്മീൻ റോസ്റ്റ്, മൂവാറ്റുപുഴ സബ്ജയിൽ മതിൽ കടന്ന് പറന്നെത്തി, അറസ്റ്റ്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇടുക്കിയില്‍ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്
പ്രജനനകാലം; കടുവയുണ്ട്... ശബ്ദം ഉണ്ടാക്കണേ; മുന്നറിയിപ്പുമായി കേരളാ വനം വകുപ്പ്