കടയടച്ച് പോയി അടുത്ത ദിവസം തുറക്കാനെത്തിയപ്പോൾ കട തുറന്നിരിക്കുന്നു, നഷ്ടമായത് ലക്ഷങ്ങളുടെ ഫോണും സിസിടിവി ഡിവിആറും

Published : Apr 13, 2026, 11:10 PM IST
Mobile shop

Synopsis

മൂവാറ്റുപുഴ വാഴക്കുളം ടൗണിലെ 'നിയ മൊബൈൽസ്' എന്ന കട കുത്തിത്തുറന്ന് രണ്ട് ലക്ഷം രൂപയും മൊബൈൽ ഫോണുകളും മോഷ്ടിച്ചു. പോലീസ് സ്റ്റേഷന് എതിർവശത്താണ് സംഭവം. തെളിവ് നശിപ്പിക്കാനായി മോഷ്ടാക്കൾ കടയിലെ സിസിടിവി ക്യാമറയും ഡിവിആറും കവർന്നു.

കൊച്ചി: മൂവാറ്റുപുഴ വാഴക്കുളം ടൗണിൽ മൊബൈൽ ഫോൺ കട കുത്തി തുറന്ന് രണ്ട് ലക്ഷം രൂപയും മൊബൈൽ ഫോണുകളും കവർന്നു. സിസിടിവി കാമറ, ഡിവിആർ തുടങ്ങിയവ അടക്കം മോഷ്ടാക്കൾ കവർന്നു.വാഴക്കുളം പൊലീസ് സ്റ്റേഷന് എതിർവശത്തായി പ്രവർത്തിക്കുന്ന ‘നിയ മൊബൈൽസ്’ എന്ന സ്ഥാപനത്തിലാണ് ശനിയാഴ്ച പുലർച്ചെ മോഷണം നടന്നത്.

പുലർച്ചെ രണ്ട് മണിയോടെ കടയുടെ ഷട്ടർ പൊളിച്ച് ഗ്ലാസ് തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നത്. കടയിൽ സൂക്ഷിച്ചിരുന്ന രണ്ട് ലക്ഷം രൂപയും മൊബൈൽ ഫോണുകളും ചാർജറുകളുമാണ് മോഷ്ടിച്ചത്. മോഷണത്തിന്റെ തെളിവ് നശിപ്പിക്കുന്നതിനായി സിസിടിവി കാമറയും ഡിവിആറും ഉൾപ്പെടെയാണ് മോഷ്ടിച്ചത്. രാവിലെ കട തുറക്കാൻ ഉടമ ആരക്കുഴ സ്വദേശി ഡെബിൻ എത്തിയപ്പോഴാണ് മോഷണം നടന്നതായി അറിയുന്നത്.

വൈകാതെ വാഴക്കുളം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്‌ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. മോഷ്ടാക്കൾ ബൈക്കിൽ എത്തുന്നതും പാർക്ക്‌ ചെയ്യുന്നതും തൊട്ടടുത്തുള്ള സ്ഥാപനത്തിന്റെ നിരീക്ഷണ കാമറയിൽ പതിഞ്ഞിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

നെടുമ്പാശ്ശേരി എയർപ്പോർട്ട് റോഡിലെ റെയിൽവേ മേൽപ്പാലത്തിന് സമീപം ബൈക്ക് തെന്നിമറിഞ്ഞ് അപകടം; യുവാവിന് ദാരുണാന്ത്യം
ഐഎച്ച്ആർഡി കോളജിൽ കോൺക്രീറ്റിംഗിനിടെ നിർമാണത്തിലിരുന്ന കെട്ടിടത്തിന്‍റെ മേൽക്കൂര തകർന്നു വീണു; തൊഴിലാളിക്ക് പരിക്ക്