കോഴിക്കോട് നിയമവിരുദ്ധമായി 20 മസാജ് പാർലറുകൾ, പൂട്ടിച്ച് പൊലീസ്, 6 സ്ഥാപനങ്ങൾക്ക് നോട്ടീസ്; മിന്നൽ റെയ്ഡിൽ 4 പേർ പിടിയിൽ

Published : Oct 18, 2026, 08:06 AM IST
massage

Synopsis

എലത്തൂര്‍, കസബ, ടൗണ്‍, നടക്കാവ് എന്നീ പൊലീസ് സ്റ്റേഷനുകളില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും നാല് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മതിയായ രേഖകളില്ലാത്ത 20 മസാജ് സെന്ററുകള്‍ അടപ്പിക്കുകയും ആറ് മസാജ് സെന്ററുകള്‍ അടയ്ക്കുന്നതിനുള്ള നോട്ടീസ് നല്‍കുകയും ചെയ്തു.

കോഴിക്കോട്: നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് നഗരത്തിലെ എഴുപതോളം സ്പാകളിലും മസാജ് സെന്ററുകളിലും പൊലീസ് മിന്നല്‍ പരിശോധന നടത്തി. പരിശോധനയുടെ ഭാഗമായി എലത്തൂര്‍, കസബ, ടൗണ്‍, നടക്കാവ് എന്നീ പൊലീസ് സ്റ്റേഷനുകളില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും നാല് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മതിയായ രേഖകളില്ലാത്ത 20 മസാജ് സെന്ററുകള്‍ അടപ്പിക്കുകയും ആറ് മസാജ് സെന്ററുകള്‍ അടയ്ക്കുന്നതിനുള്ള നോട്ടീസ് നല്‍കുകയും ചെയ്തു.

കോഴിക്കോട് നഗരത്തിലെ സ്പാകളുടെ പ്രവര്‍ത്തനങ്ങള്‍ നിയമാനുസൃതമാണോയെന്നും ആവശ്യമായ ലൈസന്‍സുകളും മറ്റ് അനുമതികളും ഉണ്ടോയെന്നും പരിശോധിക്കുന്നതിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്. നിയമം ലംഘിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നിയമനടപടികള്‍ ശക്തമാക്കുമെന്നും അനുവദനീയമായ പ്രവര്‍ത്തനങ്ങളുടെ മറവില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ ഷൗക്കത്തലി അറിയിച്ചു.

ഇത്തരം കേന്ദ്രങ്ങളില്‍ ആവശ്യമായ രേഖകളും ലൈസന്‍സുകളും ഇല്ലാതെ ജോലി ചെയ്യുന്ന തൊഴിലാളികള്‍, കൂടാതെ ഇത്തരം സ്ഥാപനങ്ങളില്‍ മസാജിനായി വരുന്നവര്‍ക്കെതിരെയും നടപടി ഉണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു. അനാശാസ്യ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നിയമലംഘനം നടത്തുന്നവര്‍ക്കെതിരെയും തെളിവുകളുടെ അടിസ്ഥാനത്തില്‍ കേസെടുക്കും.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പൊലീസിന് എതിരെ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ പ്രമേയം, ആഭ്യന്തരമന്ത്രിക്ക് പരാതി; കെഎസ്‍യു പ്രവർത്തകരെ മർദിച്ച സിപിഎമ്മുകാരെ സംരക്ഷിച്ചെന്ന് ആരോപണം
ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആർടിസി ബസിൽ നിന്ന് പണവും എടിഎം കാർഡും കവർന്നു, യുവതിഇക്കായി തിരച്ചിൽ