ഓൺലൈൻ റമ്മി കളിച്ച് കടംകയറി, കടംവീട്ടാൻ മുക്കുപണ്ടം പണയം വെച്ച് 50 ലക്ഷം തട്ടി പൊലീസുകാരൻ, അറസ്റ്റ് ചെയ്ത് പൊലീസ്

Published : Oct 14, 2026, 08:00 PM IST
Akhil raj

Synopsis

ഓൺലൈൻ റമ്മി കളിച്ച് ഉണ്ടായ കടം വീട്ടാൻ ബാങ്കിൽ മുക്കുപണ്ടം പണയം വെച്ച് 50 ലക്ഷത്തിലധികം രൂപ തട്ടിയ പൊലീസുകാരൻ അറസ്റ്റിലായി. തിരുവനന്തപുരം നാലാഞ്ചിറയിലെ ബാങ്കിലാണ് തട്ടിപ്പ് നടന്നത്. കേസിൽ ബാങ്കിലെ ഗോൾഡ് അപ്രൈസറും അറസ്റ്റിലായപ്പോൾ പൊലീസുകാരന്റെ ഭാര്യയും അമ്മയും പ്രതികളാണ്.

തിരുവനന്തപുരം: ബാങ്കിൽ മുക്കുപണ്ടം പണയം വച്ച് അരക്കോടിയിലധികം രൂപ തട്ടിയ പൊലീസുകാരൻ അറസ്റ്റിൽ. തിരുവനന്തപുരം മണ്ണന്തലയിലെ അഖിൽ രാജാണ് പിടിയിലായത്. ബാങ്ക് ജീവനക്കാരനായ വിഴിഞ്ഞം സ്വദേശിയും അറസ്റ്റിലായി. പൊലീസുകാരന്റെ ഭാര്യയും അമ്മയും കേസിൽ പ്രതികളാണ്. ഓൺലൈൻ റമ്മി കളിച്ചുണ്ടായ കടം വീട്ടാനാണ് തട്ടിപ്പ് നടത്തിയതെന്നാണ് മൊഴി. വട്ടപ്പാറ സ്വദേശിയായ അഖിൽ രാജ്, പേരൂർക്കട എസ്എപി ക്യാമ്പിലെ പൊലീസുകാരനാണ്.

കനറാ ബാങ്കിന്റെ നാലാഞ്ചിറ ശാഖയിലാണ് തട്ടിപ്പ് നടന്നത്. വാർഷിക പരിശോധനയിലാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്. കഴിഞ്ഞ ജൂലൈയിൽ അഖിൽ രാജ് ഇവിടെ ആഭരണങ്ങൾ പണയം വച്ചു. പല തവണകളിലായി ഇയാളുടെ ഭാര്യയും അമ്മയും സ്വർണാഭരണങ്ങൾ പണയം വച്ചു. ബാങ്ക് നടത്തിയ പരിശോധനയിൽ ഇതിൽ ചിലത് മുക്കുപണ്ടമെന്ന് കണ്ടെത്തി. മണ്ണന്തല പൊലീസിന് ബാങ്ക് മാനേജർ പരാതി നൽകി. അന്വേഷണത്തിൽ 52 ലക്ഷത്തി എൺപത്തിയൊൻപതായിരം രൂപ വ്യാജ ആഭരണങ്ങൾ പണയം വച്ച് തട്ടിയതായി തെളിഞ്ഞത്. ബാങ്കിലെ ഗോൾഡ് അപ്രൈസർ സുനിലിന്റെ പങ്കും കണ്ടെത്തി.

അഖിൽ രാജിനെയും സുനിലിനെയും അറസ്റ്റ് ചെയ്ത് ബാങ്കിലെത്തിച്ച് തെളിവെടുത്തു. ഓൺലൈൻ റമ്മി കളിച്ചുണ്ടായ കടം വീട്ടാനാണ് തട്ടിപ്പ് നടത്തിയെന്നാണ് അഖിൽ രാജിന്റെ മൊഴി. സമാന രീതിയിൽ മറ്റ് ബാങ്കുകളിലും തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് പൊലീസ് പരിശോധിക്കുന്നു. പ്രതി ചേർത്തെങ്കിലും അഖിൽ രാജിന്റെ ഭാര്യയെയും അമ്മയെയും അറസ്റ്റ് ചെയ്തിട്ടില്ല.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കൂറ്റൻ ഫ്ലാറ്റിലെ 65 കുടുംബങ്ങളെയും മാറ്റിപ്പാർപ്പിച്ചു സ്കൂൾ കെട്ടിടത്തിന് മണ്ണെടുത്തതോടെ റോഡ് ഇടിഞ്ഞ് അപകട ഭീഷണി
ഊബർ ടാക്സിയുടെ മറവിൽ എംഡിഎംഎ വിൽപ്പന; സംഘത്തിലെ പ്രധാന പ്രതി പിടിയിൽ