
ഇടുക്കി: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് എംപി യുടെയും സംഘത്തിന്‍റെയും ഇടമലക്കുടി സന്ദർശനം. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചതായി മൂന്നാർ സിഐ കെ ആർ മനോജ്. പഠനോപകരണങ്ങൾ വിതരണം നടത്തുന്നതിന്‍റെ മറവിൽ എംപിയുടെ നേതൃത്വത്തില്‍ ഇടമലക്കുടിയിലേക്ക് ഉല്ലാസയാത്ര നടത്തിയെന്ന പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.
എഐവൈഎഫ് പ്രവർത്തകർ നൽകിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ ഞയറാഴ്ചയാണ് ഇടുക്കി എം പി ഡീൻ കുര്യാക്കോസും സുഹൃത്തുക്കളും ഇടമലക്കുടിയിൽ സന്ദർശിച്ചത്. യൂട്യൂബ് വ്ളോഗര്‍ ഉല്ലാസയാത്ര നടത്തുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് സംഭവം വിവാദമായത്.
എംപിയെന്ന നിലയില്‍ അദ്ദേഹത്തിന്റ പ്രവര്‍ത്തന മേഖഖ സന്ദര്‍ശിക്കാന്‍ അവകാശമുണ്ട്. എന്നാല്‍ കൊവിഡ് പരിശോധന പൂര്‍ത്തിയാക്കാതെ മാനദണ്ഡങ്ങള്‍ പാലിക്കാതെ മറ്റുള്ളവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് സിപിഐ ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു. എംപിക്കൊപ്പമെത്തിയവരാണ് സന്ദര്‍ശന ചിത്രങ്ങളും ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. എംപി ക്കൊപ്പം ഉല്ലാസയാത്രയെന്നാണ് യൂട്യൂബര്‍ തന്‍റെ വീഡിയോയ്ക്ക് തലക്കെട്ട് നല്‍കിയത്. എന്നാല്‍ ചിത്രം വിവാദമായതോടെ തലക്കെട്ട് മാറ്റി.
ഒരു കോവിഡ് കേസുപോലും റിപ്പോർട്ട് ചെയ്യപ്പെടാത്ത സംസ്ഥാനത്തെ ആദ്യ ഗോത്രവർഗ്ഗ പഞ്ചായത്തിൽ പരിശോധനകൾ നടത്താതെയാണ് എം പിയും സംഘം സന്ദർശനം നടത്തിയത്. അതുകൊണ്ട് പ്രശ്നത്തിൽ അടിയന്തര നടപടി വേണമെന്ന് സി പി എം - സി പി ഐ പ്രാദേശക നേത്യത്വം ആവശ്യപ്പെട്ടു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam