
തിരുവനന്തപുരം: കണിയാപുരം കരിച്ചാറയിൽ യുവതിയെ വീട്ടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം തന്നെയെന്ന് പൊലീസ് കണ്ടെത്തി. ഇതിന് പിന്നാലെ യുവതിയോടൊപ്പം താമസിച്ചിരുന്ന തമിഴ്നാട് തിരുനെൽവേലി സ്വദേശി രംഗദുരൈ പൊലീസ് പിടികൂടി കസ്റ്റഡിയിലെടുത്തു. കഴുത്തിൽ കയറും തുണിയും മുറുക്കിയാണ് കൊന്നതെന്ന് പ്രതി രംഗദുരൈ പൊലീസിനോട് കുറ്റസമ്മതം നടത്തി. കഴുത്തിലെ പാടടക്കമുള്ള കാര്യങ്ങൾ ചൂണ്ടികാട്ടിയുള്ള പൊലീസ് ചോദ്യംചെയ്യലിലാണ് രംഗദുരൈ കുറ്റസമ്മതം നടത്തിയത്.
കണ്ടൽ നിയാസ് മൻസിലിൽ വിജി എന്നു വിളിക്കുന്ന ഷാനുവിനെ (33) തിങ്കളാഴ്ച്ച വൈകുന്നേരമാണ് വീട്ടിലെ ഹാളിൽ തറയിൽ മരിച്ചു കിടക്കുന്ന നിലയിൽ കണ്ടത്. വൈകുന്നേരം അഞ്ചരയോടെ സ്കൂൾ വിട്ട് വീട്ടിലെത്തിയ കുട്ടികളാണ് മൃതദേഹം കണ്ടത്. ആദ്യഭർത്താവ് മരിച്ച ഷാനു മൂന്നു മാസമായി തമിഴ്നാട് സ്വദേശിയായ രംഗനുമായി ഒരുമിച്ച് താമസിക്കുകയായിരുന്നു.
വിശദ വിവരങ്ങൾ ഇങ്ങനെ
കണിയാപുരം കണ്ടല്‍ നിയാസ് മന്‍സിലില്‍ ഷാനുവിനെ (വിജി-33) തിങ്കളാഴ്ചയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വൈകിട്ട് സ്‌കൂളില്‍നിന്നെത്തിയ കുട്ടികളാണ് ഷാനുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. വീട്ടിലെ ഹാളിലെ നിലത്തുകിടക്കുന്ന നിലയിലായിരുന്ന മൃതദേഹം. കുട്ടികൾ ബഹളം വച്ചതോടെ സമീപവാസികൾ പൊലീസിൽ അറിയിക്കുകയായിരുന്നു. കഴുത്തില്‍ കയറും തുണിയും മുറുക്കിയാണ് യുവതിയെ കൊന്നതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. തെങ്കാശിയില്‍ നിന്ന് കേരളത്തിലേക്ക് യാത്ര ചെയ്യുന്നതിനിടയിലാണ് ഇയാളെ പൊലീസ് കുടുക്കിയത്. ഷാനുവിന്റെ ആദ്യഭര്‍ത്താവ് എട്ടുവര്‍ഷം മുന്‍പ് മരിച്ചിരുന്നു. കുറച്ചുനാളായി തമിഴ്നാട് സ്വദേശിയായ രംഗനോടൊപ്പമായിരുന്നു താമസം. തിങ്കളാഴ്ച രാവിലെ എട്ടരയ്ക്ക് ഷാനുവിന്റെ മക്കള്‍ സ്‌കൂളിലേക്ക് പോകുമ്പോള്‍ ഇരുവരും വീട്ടിലുണ്ടായിരുന്നു. ഹോട്ടല്‍ ജീവനക്കാരനായ രംഗനെ സംഭവശേഷം കാണാതായി. യുവതിയുടെ സ്വർണവും പണവും കവർന്നാണ് പ്രതി രക്ഷപെട്ടത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം