ഗുണ്ടാ വിളയാട്ടം രൂക്ഷം, പ്രതികളെ കണ്ടെത്താന്‍ 14 നിരീക്ഷണ ക്യാമറകളുമായി പൊലീസ്

Published : Apr 21, 2023, 02:46 AM IST
ഗുണ്ടാ വിളയാട്ടം രൂക്ഷം, പ്രതികളെ കണ്ടെത്താന്‍ 14 നിരീക്ഷണ ക്യാമറകളുമായി പൊലീസ്

Synopsis

പൈവളിഗയിലും പരിസരങ്ങളിലും നടക്കുന്ന ആക്രമണങ്ങളിലും മറ്റ് ക്രിമിനല്‍ പ്രവര്‍ത്തനങ്ങളിലും പ്രതികളെ തിരിച്ചറിയാനാണ് പൊലീസിന്‍റെ ഈ നടപടി. പ്രദേശത്ത് ഗുണ്ടാ സംഘങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം.

പൈവളിഗെ: ഗുണ്ടാ സംഘങ്ങളും ഗുണ്ടാ ആക്രമണവും കൂടി വരുകയാണ് കാസർകോട് മഞ്ചേശ്വരത്തിന് സമീപത്തെ പൈവളിഗെയില്‍. ഇതൊന്ന് അമർച്ച ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്. ഇതിനായി നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിരിക്കുകയാണ്.

മഞ്ചേശ്വരം പൈവളിഗയില്‍ 14 നിരീക്ഷണ ക്യാമറകളാണ് സ്ഥാപിക്കുന്നത്. പൈവളിഗയിലും പരിസരങ്ങളിലും നടക്കുന്ന ആക്രമണങ്ങളിലും മറ്റ് ക്രിമിനല്‍ പ്രവര്‍ത്തനങ്ങളിലും പ്രതികളെ തിരിച്ചറിയാനാണ് പൊലീസിന്‍റെ ഈ നടപടി. പ്രദേശത്ത് ഗുണ്ടാ സംഘങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം.

പൈവളിഗയിലും പരിസരങ്ങളിലുമുള്ള ഇടറോഡുകള്‍, പ്രധാനപ്പെട്ട ജംക്ഷനുകള്‍, സ്കൂള്‍ പരിസരം തുടങ്ങിയവയെല്ലാം നിരീക്ഷിക്കാന്‍ പറ്റുന്ന തരത്തിലായിരിക്കും ക്യാമറകള്‍ സ്ഥാപിക്കുക. ആക്രമികളേയും അവര്‍ സഞ്ചരിക്കുന്ന വാഹങ്ങളേയും ഇതുവഴി തിരിച്ചറിയാന്‍ പറ്റും.

ജനപ്രതിധിനികളുടെ നേതൃത്വത്തില്‍ പ്രത്യേക കമ്മിറ്റി ഉണ്ടാക്കിയാണ് ക്യാമറ സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക. ഇത് സംബന്ധിച്ച് സര്‍വ്വകക്ഷി കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നു. ക്യാമറയുമായി ബന്ധപ്പെട്ട നിരീക്ഷണ സജ്ജീകരണങ്ങള്‍ പൈവളിഗെ പഞ്ചായത്ത് ഓഫീസില്‍ ഒരുക്കും. മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിലും സംവിധാനമുണ്ടാകും. ഒരു മാസത്തിനകം ക്യാമറകള്‍ സ്ഥാപിച്ച് പ്രവര്‍ത്തന സജ്ജമാക്കാനാണ് തീരുമാനം.

അതേസമയം ഗതാഗതനിയമലംഘനം പിടികൂടാൻ സംസ്ഥാനത്ത് ഉടനീളം സ്ഥാപിച്ച 726  എഐ ക്യാമറകള്‍ പ്രവർത്തിച്ച് തുടങ്ങി. മൂന്നര മണിക്ക് മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഉദ്ഘാടനത്തിന് പിന്നാലെ പിഴ ഈടാക്കി തുടങ്ങുമെന്നായിരുന്നു മോട്ടോർ വാഹനവകുപ്പ് അറിയിച്ചിരുന്നത്. എന്നാൽ ബോധവത്ക്കരണത്തിനുള്ള സമയം ലഭിച്ചില്ലെന്ന് പരാതി ഉയര്‍ന്നു.

തുടർന്നാണ് ഒരു മാസം ബോ‌ധവത്ക്കരണത്തിന് മാറ്റി വയ്ക്കുന്നത്. നിയമലംഘകർക്ക് വാണിംഗ് നോട്ടീസാകും നൽകുക.അടുത്ത മാസം 20 മുതൽ പിഴ ചുമത്തി തുടങ്ങും. വാഹനങ്ങളുടെ വേഗ പരിധി ഉയർത്തി ഒരു മാസത്തിനുള്ളിൽ ഉത്തരവിറങ്ങും. കേന്ദ്രം വിജ്‍ഞാപനത്തെക്കാള്‍ കുറഞ്ഞ നിരക്കിലാണ് സംസ്ഥാനം പിഴയീടാക്കുന്നതെന്ന് ഗതാഗതമന്ത്രി പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഒന്ന് വെയിറ്റ് ചെയ്യണേ ചേട്ടാ! സദ്യയുമുണ്ട് കാറിൽ കയറി വേഗം പറന്ന് നവവധു, പുറത്ത് കാത്ത് നിന്ന് നവവരൻ; വിവാഹദിനത്തിൽ വോട്ട്
വീണുകിട്ടയതിന് സ്വർണത്തേക്കാൾ മൂല്യം, എന്നിട്ടും ചുമട്ടുതൊഴിലാളിയായ ബിബിന്റെ മനസ് പതറിയില്ല, 1.5 ലക്ഷം രൂപയുടെ ഡയമണ്ട് വള ഉടമക്ക് തിരികെ നൽകി