തിരുവനന്തപുരം തുമ്പ സ്റ്റേഷനിൽ 11 പൊലീസുകാര്‍ക്ക് കൊവിഡ്; ഉറവിടം അറിയില്ല

Published : Sep 21, 2020, 02:20 PM IST
തിരുവനന്തപുരം തുമ്പ സ്റ്റേഷനിൽ 11 പൊലീസുകാര്‍ക്ക് കൊവിഡ്; ഉറവിടം അറിയില്ല

Synopsis

കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടത്തിയ പരിശോധനയിലാണ് ഇത്രയധികം പൊലീസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത് 

തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ തുമ്പ പൊലീസ് സ്റ്റേഷനിൽ കൊവിഡ് വ്യാപനം. 11 പൊലീസുകാര്‍ക്ക് ആണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടത്തിയ പരിശോധനയിലാണ് ഇത്രയധികം പൊലീസുകാർക്ക് രോഗം സ്ഥിരീകരിക്കുന്നത്. പൊലീസുകാർക്ക് മാത്രമല്ല കുടുംബാംഗങ്ങൾക്കും കൊവിഡ് പിടിപെട്ടിട്ടുണ്ട് 

അതേസമയം രോഗവ്യപനം ഉണ്ടായത് എങ്ങനെയെന്നോ രോഗ ഉറവിടമോ ഇത് വരെ കണ്ടെത്താനായിട്ടില്ല. തിരുവനന്തപുരം ജില്ലയിലാണ് സംസ്ഥാനത്ത് തന്നെ കഴിഞ്ഞ കുറെ ദിവസമായി ഏറ്റവും അധികം പ്രതിദിന രോഗികൾ ഉള്ളത്. നഗരപ്രദേശങ്ങളിലടക്കം രോഗ വ്യാപന നിരക്ക് ആശങ്കയുണ്ടാക്കും വിധം അധികരിച്ചിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പിന്‍റെ വിലയിരുത്തൽ .

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ജീവനക്കാർക്ക് മർദ്ദനം, ഒപിയുടെ വാതിൽ തല്ലിപ്പൊളിച്ച് രോഗിക്കൊപ്പമെത്തിയ യുവാവ്, കൊലക്കേസ് പ്രതി അറസ്റ്റിൽ
ചാലക്കുടിയിലെ 2 യുവതികളടക്കം 5 പേർ പൊലീസിന് ആ യൂബർ ടാക്സിയെ കുറിച്ച് നിർണായക വിവരം കൈമാറി, രാസലഹരി മൊത്തക്കച്ചവടക്കാരൻ പിടിയിൽ