നാദാപുരത്ത് തെരുവ് നായയെ പേടിച്ച് ഓടുന്നതിനിടെ വീണ് വീട്ടമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ചെക്യാട് സ്വദേശിനി സുബൈദയുടെ തുടയെല്ലിന് പൊട്ടലേറ്റു. ഇവരെ ശസ്ത്രക്രിയക്ക് വിധേയയാക്കി. പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു.

കോഴിക്കോട്: തെരുവ് നായയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീണ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്. നാദാപുരം ചെക്യാട് സ്വദേശിനി തറവട്ടത്ത് സുബൈദ(58)യ്ക്കാണ് പരിക്കേറ്റത്. വലതുകാലിന്റെ തുടയെല്ലിന് പൊട്ടലേറ്റ ഇവരെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കി. പുളിയാവ് ഒറവ്കണ്ടി പള്ളിക്ക് സമീപത്തു വച്ചായിരുന്നു സംഭവം. വീടിന് പുറത്തിറങ്ങിയ സുബൈദയുടെ പിന്നാലെ നായ ഓടുകയായിരുന്നു. പ്രാണരക്ഷാര്‍ത്ഥം ഓടുന്നതിനിടെയാണ് ഇവര്‍ക്ക് വീണ് പരിക്കേറ്റത്. നാദാപുരം ചെക്യാട് പ്രദേശങ്ങളില്‍ തെരുവ് നായയുടെ ആക്രമണം അനുദിനം വര്‍ധിച്ചുവരികയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.

Add Asianetnews as a Preferred SourcegooglePreferred