
ഹരിപ്പാട്: ഡ്രൈവറെ മർദ്ദിച്ച് ഓട്ടോറിക്ഷ തല്ലിത്തകർത്ത സംഭവത്തിൽ പ്രതികളെ പിടികൂടി. ചെറുതന ഇലഞ്ഞിക്കൽ വീട്ടിൽ യദുകൃഷ്ണൻ (26), പായിപ്പാട് കടവിൽ ഹൗസിൽ ഫാറൂഖ്( 26) എന്നിവരെയാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം ഓട്ടോ ഡ്രൈവറായ വീയപുരം മനു വില്ലയിൽ മധു (56) വിനെ യാണ് മർദ്ദിച്ച് ഓട്ടോറിക്ഷ തല്ലി തകർത്തത്. ആർ കെ ജംഗ്ഷനിൽ നിന്നും ഓട്ടോയിൽ കയറിയ പ്രതികൾ തൃപ്പക്കുടം ക്ഷേത്രത്തിന്റെ ഭാഗത്ത് എത്തിയപ്പോൾ ഇറങ്ങി. മധു ഓട്ടോ കൂലി ചോദിച്ചപ്പോൾ വാക്കുതർക്കം ഉണ്ടാവുകയും തുടർന്ന് മർദ്ദിക്കുകയും ഓട്ടോ തല്ലിത്തകർക്കുകയും ചെയ്തു. യദുകൃഷ്ണനെ ചെറുതനയിൽ നിന്നും, ഫാറൂഖിനെ കരുനാഗപ്പള്ളിയിൽ നിന്നുമാണ് പിടികൂടിയത്. ഹരിപ്പാട് എസ് എച്ച് വി എസ് ശ്യാംകുമാർ, എസ് ഐമാരായ ഷെഫീക്ക്, ഷൈജ എഎസ്ഐ ഉദയൻ, സിപിമാരായ നിഷാദ് സജാദ്, കിഷോർ പ്രദീപ് ശ്രീനാഥ് എന്നിവരുടെ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികൾ ഹരിപ്പാട്, വീയപുരം സ്റ്റേഷനുകളിൽ വേറെയും ക്രിമിനൽ കേസുകളിലും പ്രതിയാണ്.