കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കാത്തിരുന്ന് പൊലീസ്; കുടുങ്ങിയത് മൂന്നംഗ സംഘം

Published : Aug 01, 2023, 07:12 PM IST
കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കാത്തിരുന്ന് പൊലീസ്; കുടുങ്ങിയത് മൂന്നംഗ സംഘം

Synopsis

സംഘത്തിന്റെ തലവനായ കായംകുളം സ്വദേശി അജ്മൽ ആഴ്ചകളായി പൊലീസിന്റെ നിരീക്ഷണത്തിൽ ആയിരുന്നു. ബാംഗ്ലൂരിൽ നിന്ന് കേരളത്തിലേക്ക് മയക്കുമരുന്ന് എത്തിച്ചു വിൽപ്പന നടത്തി വരുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

കൊച്ചി: എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ പൊലീസിന്റെ പിടിയിൽ. കായംകുളം, കുട്ടികിഴക്കേതിൽ ഹൗസിൽ അജ്മൽ (31), കായംകുളം ചെട്ടികുളങ്ങര ഇലഞ്ഞിവേലിൽ ഹൗസിൽ സുമിത്ത് (31), കായംകുളം ചെന്നാട്ട് വെളിയുടെ കിഴക്കേതിൽ ഹൗസിൽ അൻവർ ഷാ (28) എന്നിവരാണ് പിടിയിലായത്.
കളമശ്ശേരി എൻ.എ.ഡി - റോക്ക് വെൽ റോഡ് ഭാഗത്ത് നിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്. 

കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കെ. സേതുരാമനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പൊലീസിന്റെ നടപടി. സംഘത്തിന്റെ തലവനായ കായംകുളം സ്വദേശി അജ്മൽ ആഴ്ചകളായി പൊലീസിന്റെ നിരീക്ഷണത്തിൽ ആയിരുന്നു. കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ എസ്.ശശിധരൻ, നാർക്കോടിക് അസിസ്റ്റൻറ് കമ്മീഷണർ അബ്ദുൽ സലാം എന്നിവരുടെ നിർദേശപ്രകാരം കളമശ്ശേരി പോലീസും കൊച്ചി സിറ്റി യോദ്ധാവ് സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയില്‍ മൂന്ന് പേരും മയക്കുമരുന്നുമായി പിടിയിലാവുകയായിരുന്നു. 

പ്രതികളിൽ നിന്നും 1.62 ഗ്രാം എം.ഡി.എം.എ പൊലീസ് കണ്ടെടുത്തു. പ്രതികള്‍ ബാംഗ്ലൂരിൽ നിന്ന് കേരളത്തിലേക്ക് മയക്കുമരുന്ന് എത്തിച്ചു വിൽപ്പന നടത്തി വരുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അന്വേഷണ സംഘത്തിൽ എസ്.ഐ മാരായ ബാബു, ഷൈജു, എ.എസ്.ഐ ദിലീപ്, എസ്.സി.പി.ഒ മാരായ ബിജു, സജീവ്, ശ്രീരാജ് എന്നിവരും ഉണ്ടായിരുന്നു.

Read also: ഒരു ദിവസം 300ലേറെ വട്ടം! സ്റ്റേഷനിൽ വിളിച്ച് വനിത പൊലീസുകാരോട് അശ്ലീലം പറയുന്ന യുവാവ്; ശിക്ഷ വിധിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

PREV
Read more Articles on
click me!

Recommended Stories

ശീവേലി സമയത്ത് മറിഞ്ഞു വീണു, ഗജകേസരി മുല്ലയ്ക്കല്‍ ബാലകൃഷ്ണൻ ചരിഞ്ഞു
ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ