പുഴയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി; അരയില്‍ ടോര്‍ച്ച്, കാണാതായവര്‍ക്കായി അന്വേഷണം

Published : Aug 01, 2023, 06:40 PM IST
പുഴയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി; അരയില്‍ ടോര്‍ച്ച്, കാണാതായവര്‍ക്കായി അന്വേഷണം

Synopsis

മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുള്ളതായാണ് നിഗമനം. അടുത്ത ദിവസങ്ങളിലായി പുഴയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ നിന്നോ മറ്റോ ആരെയെങ്കിലും കാണാതായിട്ടുണ്ടോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്.

കല്‍പ്പറ്റ: പനമരം മാത്തൂരില്‍ ചെക്ക് ഡാമിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു  പുഴയില്‍ മൃതദേഹം പൊങ്ങിയത്. വിവരമറിഞ്ഞ് പനമരം പോലീസ്, മാനന്തവാടി ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. തുടര്‍ന്ന് പനമരം സി.എച്ച് റെസ്‌ക്യൂ പ്രവര്‍ത്തകരുടെ സഹായത്തോടെ മൃതദേഹം കരയ്‌ക്കെത്തിച്ച് പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. 

മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഏകദേശം 35 വയസ് പ്രായം തോന്നിക്കുന്ന യുവാവിന്റെതാണെന്നാണ് സംശയം. അരയില്‍ ടോര്‍ച്ച് തിരുകി വെച്ചിട്ടുണ്ട്. മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുള്ളതായാണ് നിഗമനം. പനമരം പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു വരികയാണ്. അടുത്ത ദിവസങ്ങളിലായി പുഴയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ നിന്നോ മറ്റോ ആരെയെങ്കിലും കാണാതായിട്ടുണ്ടോ എന്നാണ് പ്രധാനമായും പൊലീസ് അന്വേഷിക്കുന്നത്.

Read also: ഇരുമ്പ് ഷീറ്റുകൾ ഇറക്കുന്നതിനിടെ അപകടം; പ്രവാസി മലയാളിക്ക് ദാരുണാന്ത്യം, മൃതദേഹം നാട്ടിലെത്തിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

PREV
click me!

Recommended Stories

മകളെ കാണാൻ വീട്ടിലെത്തിയ കുട്ടിയോട് അതിക്രമം, പ്രതിക്ക് 5 വർഷം തടവ് ശിക്ഷ
ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി