
പാലക്കാട്: കളഞ്ഞുപോയ സ്വർണമാല തിരിച്ചുകിട്ടാൻ പൊലീസുദ്യോഗസ്ഥന്റെ ഇടപെടൽ ഫലം കണ്ടു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് സ്വർണാഭരണം നഷ്ടപ്പെട്ട സ്ഥലത്തുനിന്ന് കണ്ടെത്തുകയായിരുന്നു, കഴിഞ്ഞ ദിവസം പാലക്കാട് പത്തിരിപ്പാലയിലാണ് സംഭവം. വാണിയംകുളം സ്വദേശിയുടെ രണ്ട് പവൻ തൂക്കം വരുന്ന സ്വർണമാലയാണ് കളഞ്ഞുപോയത്. മാല കാണാതായ വിവരം അന്ന് വൈകീട്ട് തന്നെ യുവാവ് മങ്കര പൊലീസിൽ അറിയിച്ചു.
Read More... നമ്പർ പ്ലേറ്റിന് പകരം 'ബൂമർ', രൂപമാറ്റം വരുത്തിയ പിങ്ക് കാർ പിടിച്ചെടുത്ത് എംവിഡി; പിന്നാലെ ഭീഷണി, വാക്കേറ്റം
ഈ സമയം ജി.ഡി. ചാർജ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സീനിയർ സിവിൽ പൊലീസ് ഓഫീസർ സി. സുനീഷ് പിറ്റേന്ന് പരാതിക്കാരൻ സംശയം പറഞ്ഞ ഭാഗത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. തുടർന്ന് നടത്തിയ തിരച്ചിലിൽ സ്വർണം ലഭിച്ചു. മാല ഉടമക്ക് തിരികെ നൽകി. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞിറങ്ങിയിട്ടും വിശ്രമിക്കാൻ പോലും നിൽക്കാതെ സുനീഷ് നടത്തിയ സമയോചിത ഇടപെടലാണ് സ്വർണാഭരണം ലഭിക്കാൻ കാരണമെന്ന് ഉടമ പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam