കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതൽ ആക്രിക്കാരന് വിൽക്കാൻ ശ്രമം, പൊലീസ് ഉദ്യോഗസ്ഥനെതിരെ വകുപ്പുതല അന്വേഷണത്തിന് സാധ്യത

Published : Jun 01, 2026, 08:01 AM IST
Kerala Police

Synopsis

അപകടത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിൽ എടുത്ത ഇരുചക്ര വാഹനമാണ് ആക്രി വ്യാപാരിക്ക് കൈമാറാൻ ശ്രമിച്ചതെന്നാണ് ആരോപണം

കൊച്ചി: പൊലീസ് കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന അപകടത്തിൽപ്പെട്ട മോട്ടോർ സൈക്കിൾ അനധികൃതമായി വിറ്റഴിക്കാൻ ശ്രമിച്ചെന്ന പരാതിയെ തുടർന്ന് മുളന്തുരുത്തി പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐക്കെതിരെ വകുപ്പ് തല നടപടിക്ക് സാധ്യത. അപകടത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിൽ എടുത്ത ഇരുചക്ര വാഹനമാണ് ആക്രി വ്യാപാരിക്ക് കൈമാറാൻ ശ്രമിച്ചതെന്നാണ് ആരോപണം. സംഭവം വിവാദമായതോടെ പിന്നീട് വാഹനം ആക്രി വ്യാപാരിയുടെ അടുത്ത് നിന്നും തിരികെ എത്തിച്ചതായും ആക്ഷേപമുണ്ട്. വിഷയത്തിൽ മേലുദ്യോഗസ്ഥർ റിപ്പോർട്ട് തേടിയതായാണ് വിവരം. ഇതിന് മുൻപും അനധികൃത മണൽഖനനവുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത ടിപ്പർ ലോറികൾ നടപടിക്രമങ്ങൾ പാലിക്കാതെ വിട്ടുനൽകിയെന്ന പരാതിയിൽ ഇതേ ഉദ്യോഗസ്ഥൻ വിവാദത്തിൽപ്പെട്ടിരുന്നുവെന്നും സൂചനകളുണ്ട്. നിലവിലെ സംഭവത്തിൽ വിശദമായ അന്വേഷണം നടന്ന ശേഷമായിരിക്കും തുടർ നടപടികൾ സ്വീകരിക്കുക.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ചൂണ്ടയിടുന്നതിനിടെ കടലിൽ വീണു; കോവളത്ത് മത്സ്യത്തൊഴിലാളിക്ക് രക്ഷകരായി ലൈഫ് ഗാഡുമാർ
കേന്ദ്രം സാധ്യതാപഠനത്തിന് ഉത്തരവിട്ടു, ഇനി മുഖ്യമന്ത്രിയുമായി ചർച്ച; പാലക്കാട് വിമാനത്താവളമെന്ന സ്വപ്നം യാഥാർഥ്യമാക്കുമെന്ന് വികെ ശ്രീകണ്ഠൻ എംപി