ഗാർഹിക പീഡനത്തെ തുടർന്ന് ഭാര്യ ജീവനൊടുക്കി; പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

By Web TeamFirst Published Sep 9, 2021, 1:20 PM IST
Highlights

വിനോദിന്‍റെ പീഡനം മൂലമാണ് താന്‍ ജീവനൊടുക്കുന്നതെന്ന് സരിതയുടെ ആത്മഹത്യകുറിപ്പില്‍ ആരോപിച്ചിരുന്നു. പൊലീസ് അന്വേഷണത്തിലും ഇത് വ്യക്തമായി.  

തിരുവനന്തപുരം: ഗാർഹിക പീഡനത്തെ തുടർന്ന് ഭാര്യ ജീവനൊടുക്കിയ കേസില്‍ പൊലീസ് ഉദ്യോഗസ്ഥനെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തു. ആര്യനാട് സ്വദേശിനി സരിത കുമാരി ജീവനൊടുക്കിയ കേസിൽ പ്രതിയും ഭർത്താവുമായ എം. വിനോദിനെയാണ് സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. 

കേരള പൊലീസില്‍  സീനിയർ ക്ലർക്കാണ് പോത്തൻകോട് തെറ്റിച്ചിറ സ്വദേശിയായ വിനോദ്. വിനോദിന്‍റെ പീഡനം മൂലമാണ് താന്‍ ജീവനൊടുക്കുന്നതെന്ന് സരിതയുടെ ആത്മഹത്യകുറിപ്പില്‍ ആരോപിച്ചിരുന്നു. പൊലീസ് അന്വേഷണത്തിലും ഇത് വ്യക്തമായി.  വിനോദിനെതിരെ നടപടിയുണ്ടാകണമെന്ന് സരിതയുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.  അന്വേഷണ റിപ്പോര്‍ട്ട് വന്നതോടെയാണ് വിനോദിനെ സര്‍വ്വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona
 

click me!