ശബരിമലയിലേക്ക് പൊലീസ് ഉന്നതന്റെ ട്രാക്ടർ യാത്ര? സ്പെഷ്യൽ കമ്മീഷണർ പ്രാഥമിക അന്വേഷണം തുടങ്ങി

Published : Jul 14, 2025, 12:23 PM IST
sabarimala

Synopsis

ദേവസ്വം വിജിലൻസിനോട് സ്പെഷ്യൽ കമ്മീഷണർ റിപ്പോർട്ട് തേടിയിട്ടുണ്ട്. 

പത്തനംതിട്ട: നിയമംലംഘിച്ച് ശബരിമലയിലേക്ക് പൊലീസ് ഉന്നതന്റെ ട്രാക്ടർ യാത്ര. പമ്പയിൽ നിന്നും സന്നിധാനത്തേക്ക് ട്രാക്ടറിൽ ആളെ കയറ്റാൻ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവ് നിലനിൽക്കെയാണ് അത് ലംഘിച്ച് പൊലീസ് ഉന്നതൻ ട്രാക്ടറിൽ മലകയറിയത്. സംഭവത്തിൽ സ്പെഷ്യൽ കമ്മീഷണർ പ്രാഥമിക അന്വേഷണം തുടങ്ങി. ദേവസ്വം വിജിലൻസിനോട് കമ്മീഷണർ റിപ്പോർട്ട് തേടിയിട്ടുണ്ട്. വീഴ്ച കണ്ടെത്തിയാൽ ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകും എന്നാണ് വിവരം.

നവഗ്രഹ ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകൾക്കായി കഴിഞ്ഞ ദിവസം നട തുറന്നിരുന്നു. ഇതിനിടെ പൊലീസ് ഉന്നതന്റെ ട്രാക്ടർ യാത്ര നടത്തിയെന്നാണ് വിവരം. പമ്പയിൽ നിന്നും സന്നിധാനത്തേക്ക് ട്രാക്ടറിൽ ആളെ കയറ്റാൻ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവുണ്ട്. ചരക്ക് നീക്കത്തിന് മാത്രമേ ട്രാക്ടർ ഉപയോഗിക്കാവു എന്നാണ് ഹൈക്കോടതിയുടെ കർശന നിർദേശം. അത് ലംഘിച്ച് പൊലീസ് ഉന്നതൻ ട്രാക്ടറിൽ മലകയറി എന്നാണ് വിവരം. കഴിഞ്ഞ സീസണിൽ സ്പെഷ്യൽ കമ്മീഷണർ നിയമലംഘിച്ച ട്രാക്ടറുകൾക്കെതിരെ കർശന നടപടി എടുത്തിരുന്നു. പൊലീസിന്റെ തന്നെ ട്രാക്ടറിലാണ് ഉന്നത ഉദ്യോഗസ്ഥൻ പോയതെന്നാണ് വിവരം.

PREV
Read more Articles on
click me!

Recommended Stories

കൂടെ നിന്ന് ചതിച്ചു, പക്ഷേ ആ 'മറവി' തുണച്ചു, ഡ്രൈവറും സുഹൃത്തും മറിച്ചുവിറ്റ കാർ പിടിച്ചു, തുണച്ചത് ജിപിഎസ് ഓഫാക്കാൻ മറന്നത്
ഭർതൃമതിയായ സ്ത്രീയെ ജോലി വാഗ്ദാനം ചെയ്ത് വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമം, തൃശൂരിൽ 59കാരൻ അറസ്റ്റിൽ