980 രൂപയ്ക്ക് ക്യാന്‍സര്‍ അടക്കമുള്ള 170 രോഗങ്ങള്‍ക്ക് മാറ്റുമെന്ന് പരസ്യം; 'മിറാക്കിള്‍ഡ്രിങ്ക്സ്' റെയിഡില്‍ പിടിച്ചെടുത്തു

Published : May 11, 2019, 07:44 PM IST
980 രൂപയ്ക്ക് ക്യാന്‍സര്‍ അടക്കമുള്ള 170 രോഗങ്ങള്‍ക്ക് മാറ്റുമെന്ന് പരസ്യം; 'മിറാക്കിള്‍ഡ്രിങ്ക്സ്' റെയിഡില്‍ പിടിച്ചെടുത്തു

Synopsis

പരസ്യം നൽകി ഫോണിൽ ബിസിനസ് ഉറപ്പിച്ച് മൽട്ടി ലെവൽ മാർക്കറ്റിംഗ് ആയി വിൽപ്പന നടന്നു കൊണ്ടിരിക്കെയാണ് പരാതി ലഭിച്ചതിനെ തുടർന്ന് അന്വേഷണ സംഘം സ്ഥലത്തെത്തിയത്

കാഞ്ഞങ്ങാട്: ആയുഷ് വകുപ്പ്‌ നേരിട്ട് അനുമതി നൽകിയതാണെന്ന അവകാശവാദം ഉന്നയിച്ച്‌ കാഞ്ഞങ്ങാട് ഹോട്ടൽ കേന്ദ്രീകരിച്ച് വില്പന നടത്താൻ ശ്രമിച്ച 'മിറാക്കിൾ ഡ്രിങ്ക്സ്' ഡ്രഗ് കൺട്രോൾ വിഭാഗം ഉദ്യോഗസ്ഥർ പരിശോധന നടത്തി പിടിച്ചെടുത്തു. പരസ്യം നൽകി ഫോണിൽ ബിസിനസ് ഉറപ്പിച്ച് മൽട്ടി ലെവൽ മാർക്കറ്റിംഗ് ആയി വിൽപ്പന നടന്നു കൊണ്ടിരിക്കെയാണ് പരാതി ലഭിച്ചതിനെ തുടർന്ന് അന്വേഷണ സംഘം സ്ഥലത്തെത്തിയത്.

കാൻസർ ഉൾപ്പെടെയുള്ള നൂറ്റിഎഴുപതിലധികം രോഗങ്ങൾക്ക് രണ്ടോ മൂന്നോ മാസം കൊണ്ട് ശമനമുണ്ടാകുമെന്നാണ്  നിർമ്മാതാക്കൾ അവകാശപ്പെട്ടിരുന്നത്. ഒരു ബോട്ടിൽ മരുന്നിന് 980 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. ഇത് കേരളത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളിൽ ധാരാളം വിറ്റഴിയുന്നുണ്ടെന്നും കേരളത്തിൽ ബിസിനസ്സ് ആരംഭിച്ചിട്ട് അധികനാൾ ആയിട്ടില്ലെന്നും രോഗികൾക്ക് മരുന്ന് നിശ്ചയിക്കുന്ന കൺസൽട്ടന്‍റ് പറയുന്നു.

മരുന്ന് നൽകുന്നത് ഡോക്ടർ പരിശോധന നടത്തിയിട്ടല്ലെങ്കിലും ഈ മരുന്നുകൾ പല രോഗങ്ങൾക്കും അലോപ്പതി ഡോക്ടർമാരും ചില പ്രമുഖ വൈദ്യന്മാരും നൽകുന്നുണ്ടെന്നും അവർ അവകാശപ്പെടുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ക്രൂയിസ് കപ്പലിലെ ജോലി, നിലമ്പൂരിൽ മാത്രം വിനോദ് ജോൺ പറ്റിച്ചത് 30 പേരെ, ഉഡുപ്പി യാത്രയ്ക്കിടെ അറസ്റ്റ്
നാട്ടിലില്ലാത്ത പ്രവാസികൾക്ക് ആൾമാറാട്ടത്തിലൂടെ ലൈസൻസ്; തിരൂരിൽ ആർടിഒ ഓഫീസ് കേന്ദ്രീകരിച്ച് വൻ തിരിമറി, ഒരാൾക്ക് 50000 രൂപ