
തിരുവനന്തപുരം: ഓണത്തോട് അനുബന്ധിച്ച് നെയ്യാറ്റിൻകരയിൽ പൊലീസിൻ്റെ മിന്നൽ പരിശോധന. നെയ്യാറ്റിൽകര ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ ഡോഗ് സ്ക്വോഡ് ഉൾപ്പെടെ ആണ് പരിശോധന നടത്തിയത്. നെയ്യാറ്റിൻകര ടൗണിലെ കടകൾ, കെഎസ്ആർടിസി ബസ് സ്റ്റാൻ്റ് പരിസരം, വാഹനങ്ങൾ എന്നിവിടങ്ങളിലായിരുന്നു പരിശോധന. വൈകുനേരം 4 മുതൽ 6 മണി വരെ ആയിരുന്നു പരിശോധന. ഓണത്തോടനുബന്ധിച്ച് ലഹരി വസ്തു കടത്ത്, അടിപിടി അക്രമങ്ങൾ, മോഷണം എന്നിവ ഉണ്ടാകാതിരിക്കാനും സ്ത്രീ സുരക്ഷ ഉറപ്പ് വരുത്താനുമാണ് മിന്നൽ പരിശോധന നടത്തിയതെന്ന് ഡിവൈ.എസ്.പി അറിയിച്ചു. ഇനിയുള്ള എല്ലാദിവസങ്ങളിലും അമരവിള ചെക്പോസ്റ്റ്, കളിയിക്കാവിള അതിർത്തി തുടങ്ങിയ പ്രധാനപ്പെട്ട കേന്ദ്രങ്ങളിൽ ശക്തമായ പരിശോധ ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam