പബ്ലിക് പ്രോസിക്യൂട്ടറുടെ വീട്ടിൽ നിന്നും പതിനൊന്നര പവന്റെ സ്വർണം നഷ്ടമായെന്ന് പരാതി; കേസെടുത്ത് പൊലീസ്

Published : Mar 17, 2025, 02:49 PM IST
പബ്ലിക് പ്രോസിക്യൂട്ടറുടെ വീട്ടിൽ നിന്നും പതിനൊന്നര പവന്റെ സ്വർണം നഷ്ടമായെന്ന് പരാതി; കേസെടുത്ത് പൊലീസ്

Synopsis

എറണാകുളം പോക്സോ കോടതിയിലെ പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് ബിന്ദുവിന്റെ  പെരുമ്പാവൂർ മരുതുകവലയിലെ വീട്ടിലാണ് മോഷണം. 

കൊച്ചി: പെരുമ്പാവൂരിൽ പബ്ലിക് പ്രോസിക്യൂട്ടറുടെ വീട്ടിൽ മോഷണം. വീട്ടിൽ നിന്നും പതിനൊന്നര പവൻ സ്വർണം നഷ്ടമായെന്നാണ് പരാതി. എറണാകുളം പോക്സോ കോടതിയിലെ പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് ബിന്ദുവിന്റെ  പെരുമ്പാവൂർ മരുതുകവലയിലെ വീട്ടിലാണ് മോഷണം. കഴിഞ്ഞ ആഴ്ച വരെ വീട്ടിൽ ജോലി ചെയ്തിരുന്ന സ്ത്രീക്കെതിരെയാണ് പരാതി. അലമാരയിൽ വെച്ചിരുന്ന വജ്രം പതിച്ച രണ്ടു പവന്റെ സ്വർണമാലയും വളകളും പാദസരവും നഷ്ടമായി. സംഭവത്തിൽ പെരുമ്പാവൂർ പോലീസ് കേസെടുത്തു അന്വേഷണം തുടങ്ങി.

PREV
click me!

Recommended Stories

റെയിൽവെ സ്റ്റേഷനിൽ നിന്ന് പോയ ഓട്ടോയെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പിന്തുടർന്ന് പൊലീസ്; തട്ടിക്കൊണ്ടുപോയ കുട്ടിയെ കണ്ടെത്തി
'90 ദിവസം ജയിലിൽ ഇട്ടു, ഇതിനൊക്കെ ആര് നഷ്ടപരിഹാരം കൊടുക്കും', ദിലീപ് അഗ്നിശുദ്ധി വരുത്തിയെന്ന് സുരേഷ് കുമാര്‍