
മലപ്പുറം: ലഹരിമരുന്നായ എംഡിഎംഎയ്ക്ക് പകരം കര്‍പ്പൂരം നല്‍കി പറ്റിച്ചെന്ന് ആരോപിച്ച് യുവാക്കള്‍ തമ്മില്‍ ഏറ്റുമുട്ടി. ഒതുക്കുങ്ങല്‍ ചോലക്കാട് വളപ്പില്‍ പെട്രോള്‍ പമ്പിന് സമീപമായിരുന്നു സംഭവം അരങ്ങേറിയത്. പെട്രോള്‍ പമ്പിന്റെ മുന്നില്‍ വച്ച് മൂന്ന് പേര് അടികൂടുന്നത് കണ്ട് നാട്ടുകാര്‍ ചോദ്യം ചെയ്യുകയായിരുന്നു. അപ്പോഴാണ് എംഡിഎംഎയ്ക്ക് പകരം കര്‍പ്പൂരം നല്‍കി പറ്റിച്ചെന്ന് യുവാക്കളിൽ ഒരാൾ പറഞ്ഞത്.
മുൻകൂട്ടി പണം കൈപ്പറ്റിയ ശേഷം ന്യൂജൻ മയക്കുമരുന്നായ എംഡിഎംഎക്ക് പകരം കർപ്പൂരം നൽകി പറ്റിച്ചെന്നാരോപിച്ചായിരുന്നു തമ്മിലടി. മലപ്പുറത്തു നിന്നുമെത്തിയ യുവാക്കളാണ് പെട്രോൾ പമ്പിന് മുന്നിൽ നാട്ടുകാരെല്ലാം നോക്കി നിൽക്കെ തമ്മിൽ തല്ലയത്. ഇതോടെ പഞ്ചായത്ത് അധികൃതരും നാട്ടുകാരും ചേര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ കോട്ടയ്ക്കല്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
വിവരം അറിഞ്ഞെത്തിയ തങ്ങള്‍ക്ക് മുന്നില്‍ വെച്ചും യുവാക്കള്‍ ഏറ്റുമുട്ടി എന്ന് ഒതുക്കുങ്ങള്‍ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്‍ കരീം പറഞ്ഞു. പൊലീസെത്തി നടത്തിയ പരിശോധനയിൽ യുവാക്കളില്‍നിന്ന് ലഹരി ഉത്പന്നങ്ങളൊന്നും കണ്ടെത്താനായില്ല. പരിശോധനയില്‍ ഒന്നും കണ്ടെത്താത്തതിനെ തുടര്‍ന്ന് മേല്‍വിലാസമുള്‍പ്പടെയുള്ള വിവരങ്ങള്‍ ശേഖരിച്ച ശേഷം യുവാക്കളെ വിട്ടയച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam