
ലൈംഗികാതിക്രമപരാതിയില്‍ കേളേജ് അധ്യാപകനെതിരെ കോഴിക്കോട് ചോമ്പാല പൊലീസ് കേസെടുത്തു. നിലവില്‍ എറണാകുളം മഹാരാജാസ് കോളേജ് ചരിത്ര വിഭാഗം അസോ .പ്രൊഫസറായ ജിനീഷ് പിഎസിനെതിരെയൊണ് കേസ്. വടകര മടപ്പള്ളി കോളേജില്‍ അധ്യാപകനായിരിക്കുമ്പോഴാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്.
മടപ്പള്ളി കോളേജില്‍ വിദ്യാര്‍ത്ഥിനിയായിരിക്കേ അധ്യാപകനില്‍ നിന്നും നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ ഈയിടെ തുറന്നു പറച്ചില്‍ നടത്തിയ യുവതി തുടര്‍ന്ന് പൊലീസിനെ സമീപിക്കുകയായിരുന്നു. ഇടതനുകൂല കോളേജ് അധ്യാപകസംഘടനയായ എകെജിസിടിയുടെ കോഴിക്കോട് ജില്ലാ പ്രസിഡന്റ് കൂടിയായിരുന്ന ജീനീഷ് പിഎസിന് അടുത്തകാലത്താണ് മഹാരാജാസിലേക്ക് സ്ഥലം മാറ്റം ലഭിച്ചത്. പൊലീസ് കസ്റ്റഡിയിലെടുത്തിട്ടില്ല.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam