ബാലരാമപുരത്ത് പൊളിഞ്ഞ റോഡിലെ കോൺ​ക്രീറ്റ് കഷ്ണങ്ങൾ നീക്കി, കുഴിയടച്ച് പൊലീസ്

Published : Aug 30, 2021, 08:02 AM IST
ബാലരാമപുരത്ത് പൊളിഞ്ഞ റോഡിലെ കോൺ​ക്രീറ്റ് കഷ്ണങ്ങൾ നീക്കി, കുഴിയടച്ച് പൊലീസ്

Synopsis

കുഴിയുള്ള ഭാ​ഗത്ത് ബാരിക്കേഡുകൾ സ്ഥാപിച്ചെങ്കിലും തിരക്കുള്ള റോഡിൽ ഇത് പ്രാവർത്തികമാകാതെ വന്നതോടെ പൊലീസ് നേരിട്ടിറങ്ങുകയായിരുന്നു...

തിരുവനന്തപുരം: ബാലരാമപുരത്ത് റോഡിൽ ഇളകിക്കിടന്ന മെറ്റൽ ചീളുകൾ നീക്കി റോഡ് വൃത്തിയാക്കി പൊലീസ്. ബാലരാമപുരം കവലയിൽ പൈപ്പ് പൊട്ടിയതിനെ തുടർന്ന് റോഡ് നവീകരിച്ചെങ്കിലും കരിങ്കൽ ചീളുകൾ ഇളകിക്കിടക്കുകയായിരുന്നു. ഇത് അപകടമുണ്ടാക്കിയേക്കുമെന്നതിനാൽ ഡ്യൂട്ടിക്കെത്തിയ പൊലീസ് ഉദ്യോ​ഗസ്ഥർ കവലയിലെ കൂടിക്കിടന്ന കരിങ്കൽ കഷ്ണങ്ങൾ എടുത്തുമാറ്റി റോഡ് വൃത്തിയാക്കുകയായിരുന്നു. 

ഒരു മാസം മുമ്പ് പൈപ്പ് പൊട്ടിയതിനെ തുടർന്ന് റോഡ് കേടായതിന് പിന്നാലെ പൊട്ടിയ ഭാ​ഗത്ത് കോൺ​ക്രീറ്റ് ഇട്ട് നിർമ്മാണം നടത്തിയെങ്കിലും ഒരാഴ്ച കഴിഞ്ഞതോടെ കോൺ​ക്രീറ്റിന്റെ ഭാാ​ഗങ്ങൾ ഇളകി വന്ന് തുടങ്ങി. കുഴിയുള്ള ഭാ​ഗത്ത് ബാരിക്കേഡുകൾ സ്ഥാപിച്ചെങ്കിലും തിരക്കുള്ള റോഡിൽ ഇത് പ്രാവർത്തികമാകാതെ വന്നു. ഇതോടെയാണ് പൊലീസുകാർ തന്നെ കോൺ​ക്രീറ്റ് കഷ്ണങ്ങൾ നീക്കി കുഴിയടച്ചത്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വിവരം ആദ്യം പറഞ്ഞത് ട്യൂഷൻ ടീച്ചറോട്; പഴയ ബൈക്ക് കാണിക്കാം എന്ന് പറഞ്ഞ് പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു
തിരുവനന്തപുരത്ത് 23 പുതിയ റൂട്ടുകളിൽ ഇ ബസ് സർവീസ്, മന്ത്രി-മേയർ തർക്കം പരിഹരിച്ചു, ആദ്യ സർവ്വീസ് ശനിയാഴ്ച