നാട്ടുകാരില്‍ നിന്നും തട്ടിയത് ലക്ഷങ്ങള്‍; യുവതിക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

Published : Mar 21, 2019, 09:08 PM ISTUpdated : Mar 21, 2019, 09:11 PM IST
നാട്ടുകാരില്‍ നിന്നും തട്ടിയത് ലക്ഷങ്ങള്‍; യുവതിക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

Synopsis

നാട്ടുകാരെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടി മുങ്ങിയ യുവതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. 

ഹരിപ്പാട്: നാട്ടുകാരെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടി മുങ്ങിയ യുവതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. ആനാരി പരുത്തിപള്ളിൽ ജയന്തിയാണ് 50 ലക്ഷത്തോളം രൂപയും 47പവനും നാട്ടുകാരെ കബളിപ്പിച്ച് കൈക്കലാക്കിയത്. ജയന്തിയെ കണ്ടെത്താൻ പ്രത്യേക  സംഘത്തെ രൂപീകരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കി. 

ജയന്തിയുടെ പേരിൽ ഉണ്ടായിരുന്ന ഫെഡറൽ ബാങ്ക്, യൂണിയൻ ബാങ്ക്, ഗ്രാമീൺ ബാങ്ക് എന്നിവിടങ്ങളിലെ അക്കൗണ്ടുകൾ മരവിപ്പിച്ചു. ചങ്ങനാശ്ശേരി, തിരുവല്ല ഭാഗങ്ങളിൽ ജയന്തിയുണ്ട് എന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. എന്നാല്‍ പൊലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ ആയില്ല.നിലവിൽ ഇവർക്കെതിരെ അഞ്ചു പരാതികളാണ് വീയപുരം സ്റ്റേഷനിൽ ലഭിച്ചിട്ടുള്ളതെന്നും പൊലീസ് പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തുന്നിയ വസ്ത്രം വാങ്ങാനെത്തി അയൽവാസി, എത്ര വിളിച്ചിട്ടും യുവതി വാതിൽ തുറന്നില്ല; വാതിൽ കുത്തിത്തുറന്നപ്പോൾ പൊള്ളലേറ്റ് മരിച്ച നിലയിൽ
സ്‌നേഹതീരം ബീച്ചില്‍ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് മുങ്ങിത്താണ് 2 എന്‍ജിനിയറിങ് വിദ്യാര്‍ഥികൾ; രക്ഷകരായി ലൈഫ് ഗാര്‍ഡുകള്‍