എസ്പി ഓഫിസിനടുത്ത് രാജസ്ഥാൻ സ്വദേശി മുറിയെടുത്തെന്ന് രഹസ്യവിവരം, പൊലീസ് പരിശോധയിൽ കിട്ടിയത് 150 കിലോ പുകയില!

Published : Feb 02, 2025, 12:23 PM IST
എസ്പി ഓഫിസിനടുത്ത് രാജസ്ഥാൻ സ്വദേശി മുറിയെടുത്തെന്ന് രഹസ്യവിവരം, പൊലീസ് പരിശോധയിൽ കിട്ടിയത് 150 കിലോ പുകയില!

Synopsis

തിരുവനന്തപുരം നഗരത്തിലെ ചില കടകളിലേക്കും  ഇയാൾ വിതരണം നടത്താറുണ്ടന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു.പൊലീസ് അന്വേഷണം തുടരുകയാണ്.

തിരുവനന്തപുരം: കേരള -തമിഴ്നാട് അതിർത്തി പ്രദേശങ്ങളിൽ നിരോധിത പുകയില ഉൽപന്നങ്ങൾ വിൽപന നടത്തിയിരുന്ന രാജസ്ഥാൻ സ്വദേശി നാഗർകോവിലിൽ അറസ്റ്റിലായി. നാഗർകോവിലിലിൽ വാടകയ്ക്ക് മുറിയെടുത്ത് താമസിച്ചായിരുന്നു വിൽപ്പന. എസ്പി ഓഫീസിനു സമീപത്ത തെരുവിൽ വാടകയ്ക്കു മുറിയെടുത്ത് നിരോധിത പുകയിലയുൽപന്നങ്ങൾ വിൽക്കുന്നുണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ്  രാജസ്ഥാൻ സ്വദേശി കമലേഷിനെ (39) തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തത്.  

മിന്നൽപ്പരിശോധന നടത്തിയ പൊലീസ് മുറിയിൽ ഒളിപ്പിച്ച 150 കിലോ പുകയിലയുൽപന്നങ്ങളും പിടിച്ചെടുത്തു. തിരുവനന്തപുരം നഗരത്തിലെ ചില കടകളിലേക്കും  ഇയാൾ വിതരണം നടത്താറുണ്ടന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു.പൊലീസ് അന്വേഷണം തുടരുകയാണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കടകംപള്ളിയെ വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല, മാനനഷ്ടക്കേസിൽ സതീശന്റെ മറുപടി കോടതിയിൽ, ശബരിമല സ്വർണ്ണക്കവർച്ച കേസിൽ പോര് മുറുകുന്നു
'അടുപ്പക്കാർക്കായി ഭരണം തീരും മുൻപ് പുതിയ പട്ടിക', പിആര്‍ഡി നിയമനം സ്റ്റേ ചെയ്തത് പിന്‍വാതില്‍ നിയമനം മൂലമെന്ന് കെസി വേണുഗോപാല്‍