രഹസ്യവിവരത്തെ തുടർന്ന് പരിശോധനക്കെത്തി പൊലീസ്; പിടികൂടിയത് നിരോധിത പുകയില ഉൽപന്നം 180 പാക്കറ്റ് ഹാൻസ്

Published : Jun 03, 2024, 12:49 PM IST
രഹസ്യവിവരത്തെ തുടർന്ന് പരിശോധനക്കെത്തി പൊലീസ്; പിടികൂടിയത് നിരോധിത പുകയില ഉൽപന്നം 180 പാക്കറ്റ് ഹാൻസ്

Synopsis

കടയുടമ ചാലിശ്ശേരി സ്വദേശി പാലക്കാട്ടിരി മന പികെ ബാബു നമ്പൂതിരിക്കെതിരെ പോലീസ് നടപടി സ്വീകരിച്ചു.   

പാലക്കാട്: പാലക്കാട് ചാലിശ്ശേരിയിൽ സ്റ്റേഷനറി കടയിൽ നിന്ന് നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസ് പിടികൂടി. ചാലിശ്ശേരി മെയിൻറോഡിൽ പ്രവർത്തിക്കുന്ന നമ്പൂതിരി സ്റ്റേഷനറി കടയിൽ നിന്നാണ് ചാലിശ്ശേരി പൊലീസ് ഹാൻസ് കണ്ടെടുത്തത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കടയിൽ പരിശോധന നടത്തിയത്. വിൽപ്പനക്കെത്തിച്ച 180 പാക്കറ്റ് ഹാൻസാണ് പൊലീസ് പിടികൂടിയത്. കടയുടമ ചാലിശ്ശേരി സ്വദേശി പാലക്കാട്ടിരി മന പികെ ബാബു നമ്പൂതിരിക്കെതിരെ പോലീസ് നടപടി സ്വീകരിച്ചു. 


 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മലപ്പുറത്ത് മദ്രസയിൽ നിന്ന് വരികയായിരുന്ന 14 കാരിയെ രക്ഷിക്കാൻ ശ്രമിച്ച നിർമാണ തൊഴിലാളിക്ക് നേരെ തെരുവുനായയുടെ ആക്രമണം
കണ്ണൂരിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു, കണ്ടെത്തിയത് കാക്കയിൽ; വളർത്തുപക്ഷികളിൽ നിലവിൽ രോ​ഗമില്ല