അമ്മയെ തീ കൊളുത്താനുള്ള അച്ഛന്റെ ശ്രമം തടയുന്നതിനിടെ പൊളളലേറ്റു, മകന് ദാരുണാന്ത്യം

Published : Jun 03, 2024, 12:42 PM ISTUpdated : Jun 03, 2024, 12:49 PM IST
അമ്മയെ തീ കൊളുത്താനുള്ള അച്ഛന്റെ ശ്രമം തടയുന്നതിനിടെ പൊളളലേറ്റു, മകന് ദാരുണാന്ത്യം

Synopsis

അമ്മയെ തീ കൊളുത്തിനുള്ള ശ്രമം തടയുന്നതിനിടെയാണ് അമലിനും പൊള്ളലേറ്റത്.

തിരുവനന്തപുരം : വർക്കലയിൽ പിതാവ് തീ കൊളുത്തിയ  മകൻ മരിച്ചു. ചെമ്മരുതി സ്വദേശി രാജേന്ദ്രൻ്റെ മകൻ അമൽ (17)ആണ് മരിച്ചത്.അമ്മയ്ക്കൊപ്പം അച്ചൻ്റെ വീട്ടിൽ വസ്ത്രമെടുക്കാനെത്തിയപ്പോഴായിരുന്നു സംഭവം. അമ്മയെ തീ കൊളുത്തിനുള്ള ശ്രമം തടയുന്നതിനിടെയാണ് അമലിനും പൊള്ളലേറ്റത്. ഇന്നലെ രാത്രിയാണ് രാജേന്ദ്രൻ  ഭാര്യയെയും മകനെയും തീകൊളുത്തിയത്. 70 ശതമാനം പൊള്ളലേറ്റ ബിന്ദു ചികിത്സയിലാണ്. 

കഴിഞ്ഞ ആറുമാസമായി രാജേന്ദ്രനും ബിന്ദുവും പിരിഞ്ഞുകഴിയുകയായിരുന്നു. ഭര്‍തൃവീട്ടില്‍ വസ്ത്രങ്ങളുംമറ്റുസാധനങ്ങളും എടുക്കാന്‍ പൊലീസ് അനുമതിയോടെ എത്തിയപ്പോഴാണ് ബിന്ദുവിനെയും മകന്‍അമലിനെയും രാജേന്ദ്രന്‍ തീവച്ചത്.പെയിന്‍റിങ് തൊഴിലാളിയായ രാജേന്ദ്രന്‍ കയ്യില്‍ കരുതിയ ടര്‍പ്പന്‍റൈന്‍ ഒഴിച്ചാണ് ഇരുവരെയും തീകൊളുത്തിയത്. ചേര്‍ത്ത് പിടിച്ചതിനാല്‍ രാജേന്ദ്രനും പൊള്ളലേറ്റു. ബിന്ദുവും മകനും വീടിന് പുറത്തേക്ക് ഓടി. രാജേന്ദ്രന്‍ വീടിന്‍റെ അകത്തുതന്നെ പൊള്ളലേറ്റ് വീണ് മരിക്കുകയുമായിരുന്നു. 

അധ്യാപിക എത്തിയില്ല; സർക്കാർ ഏകാധ്യാപിക സ്കൂളിൽ പ്രവേശനോത്സവം വൈകുന്നു, സംഭവം പത്തനംതിട്ടയില്‍

തയ്യല്‍ജോലിക്കാരിയായ ബിന്ദുവിന്‍റെ മെഷീനും മറ്റും വീട്ടില്‍നിന്ന് എടുക്കാൻ  അനുമതി തേടി അയിരൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. രാജേന്ദ്രന്‍ സമ്മതം നല്‍കിയതോടെയാണ് പൊലീസ് നിര്‍ദേശത്തോടെ മകന്‍റെ സുഹൃത്തുക്കളെയും കൂട്ടി ഭര്‍തൃവീട്ടിലെത്തിയത്. എഴുപത് ശതമാനത്തോളം പൊള്ളലേറ്റ ബിന്ദുവിനെയും അമലിനെയും നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.

രാത്രി വീട്ടുകാർ ഉറങ്ങിക്കിടക്കവേ അകത്തു കടന്നു, കിടപ്പുമുറി വാതിൽ കുത്തിത്തുറന്നു, മോഷ്ടിച്ചത് 5 പവന്റെ മാല

 

PREV
Read more Articles on
click me!

Recommended Stories

പര്യടനത്തിന് പോയ സ്ഥാനാർത്ഥിക്കും സംഘത്തിനും നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം, റോഡിലെ കുഴിയിൽ കാട്ടാന വീണതിനാൽ അത്ഭുതരക്ഷ
സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം