കാലടി ടൗണിൽ കഞ്ചാവ് വേട്ട; പിടിച്ചത് 9.5 കിലോ, പശ്ചിമ ബം​ഗാൾ സ്വദേശികൾ ഉൾപ്പെടെ 3 പേർ പിടിയിൽ

Published : Dec 12, 2024, 07:27 AM IST
കാലടി ടൗണിൽ കഞ്ചാവ് വേട്ട; പിടിച്ചത് 9.5 കിലോ, പശ്ചിമ ബം​ഗാൾ സ്വദേശികൾ ഉൾപ്പെടെ 3 പേർ പിടിയിൽ

Synopsis

പെരുമ്പാവൂർ എഎസ്പിയുടെ സ്‌ക്വാഡും കാലടി പൊലീസും ചേർന്നാണ് കഞ്ചാവ് പിടികൂടിയത്. 

കാലടി: 9.5 കിലോ കഞ്ചാവുമായി 3 പേർ കാലടിയിൽ പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശികളായ ശുമാർ മണ്ഡൽ, അബ്ദുൾ അസീസ്, പെരുമ്പാവൂർ പാനിപ്ര സ്വദേശി ഷംസുദീൻ എന്നിവരാണ് പിടിയിലായത്. പെരുമ്പാവൂർ എഎസ്പിയുടെ സ്‌ക്വാഡും, കാലടി പൊലീസും ചേർന്ന് കാലടി ടൗണിൽ വെച്ചാണ് കഞ്ചാവ് പിടികൂടിയത്. ഓട്ടോറിക്ഷയിലാണ് പ്രതികൾ കഞ്ചാവ് കൊണ്ടുവന്നത്. കാലടി, പെരുമ്പാവൂർ ഭാഗങ്ങളിൽ വിൽപ്പന നടത്തുന്നതിനായാണ് കഞ്ചാവ് എത്തിച്ചത്. ഇതിന് മുമ്പും പ്രതികൾ കഞ്ചാവ് കൊണ്ടുവന്നിട്ടുണ്ട്.

READ MORE: പൊതിയാൻ അലൂമിനിയം ഫോയിൽ, തൂക്കാൻ ഡിജിറ്റൽ ത്രാസ്; ബെഡ്റൂമിൽ നിന്ന് എംഡിഎംഎ പിടിച്ച സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ

PREV
Read more Articles on
click me!

Recommended Stories

അടിച്ച് പൂസായി നടക്കാവിലെ ഹോട്ടലിൽ എത്തി, പിന്നെ ബീഫ് ഫ്രൈയുടെ പേരിൽ കൂട്ടത്തല്ല്; പൊലീസ് എത്തിയിട്ടും നിർത്തിയില്ല, ഒരാൾക്ക് പരിക്ക്
കണ്ടാല്‍ ബിഗ് ബസിലെ സാധാരണ യാത്രക്കാരന്‍; പക്ഷേ ബാഗ് പരിശോധിക്കാന്‍ പൊലീസെത്തി, വില്‍പ്പനക്കായി കടത്തിയത് 29 ഗ്രാമിലധികം എംഡിഎംഎ