രഹസ്യ വിവരം കിട്ടിയ പൊലീസ് കരിക്ക് കുടിക്കാൻ കയറി, വേറെ ചിലതും കിട്ടാനുണ്ട്; കടയുടെ മറവിൽ കഞ്ചാവ് വിൽപ്പന

Published : Apr 20, 2025, 09:56 AM ISTUpdated : Apr 20, 2025, 09:58 AM IST
രഹസ്യ വിവരം കിട്ടിയ പൊലീസ് കരിക്ക് കുടിക്കാൻ കയറി, വേറെ ചിലതും കിട്ടാനുണ്ട്; കടയുടെ മറവിൽ കഞ്ചാവ് വിൽപ്പന

Synopsis

സമീപ പ്രദേശങ്ങളിലുള്ള യുവാക്കൾക്കാണ് ഇയാൾ കഞ്ചാവ് വില്പന നടത്തിവന്നിരുന്നത്.

തൃശൂർ: പാവറട്ടിയിൽ കരിക്ക് കച്ചവടത്തിൻ്റെ മറവിൽ കഞ്ചാവ് കച്ചവടം നടത്തിയ യുവാവിനെ പാവറട്ടി പൊലീസ് പിടികൂടി. അരീക്കര വീട്ടിൽ പ്രദീപ് (39) നെയാണ് പാവറട്ടി എസ് എച്ച് ഒ അനുരാജിൻ്റെ നേതൃത്വത്തിൽ പിടികൂടിയത്. കടവല്ലൂരിൽ റെയിൽവേ ക്രോസിന് സമീപത്ത് കരിക്ക് കച്ചവടത്തിൻ്റെ മറവിൽ വില്പനയ്ക്കായി കഞ്ചാവ് കൈവശം വെച്ച് വില്പന നടത്തിവരുന്നുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. സമീപ പ്രദേശങ്ങളിലുള്ള യുവാക്കൾക്കാണ് ഇയാൾ കഞ്ചാവ് വില്പന നടത്തിവന്നിരുന്നത്. ലഹരി ഇല്ലായ്മ ചെയ്യുന്നതിനുവേണ്ടി പാവറട്ടി പൊലീസ് മഫ്തിയിൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

പൊലീസ് നടപടിക്കെതിരെ നിയമ പ്രതിരോധത്തിന് ഷൈൻ ടോം ചാക്കോ; എഫ്ഐആർ രജിസ്റ്റർ ചെയ്തതിനെതിരെ കോടതിയെ സമീപിച്ചേക്കും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV
Read more Articles on
click me!

Recommended Stories

വളർന്ന് വലുതായത് ആരും ശ്രദ്ധിച്ചില്ല! പട്ടാമ്പി മഹിളാ സമാജത്തിന്റെ കെട്ടിടത്തിന് മുന്നിൽ നിന്ന് കണ്ടെത്തിയത് 29 സെന്റീമീറ്റർ വളർന്ന കഞ്ചാവ് ചെടി
തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ