രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന; കാറിൽ ഡ്രൈവറുടെ സീറ്റിന് അടിയിൽ ഒളിപ്പിച്ച നിലയിൽ 76.44 ഗ്രാം എംഡിഎംഎ

Published : Jun 18, 2025, 05:49 PM IST
mdma arrest

Synopsis

76.44 ഗ്രാം എംഡിഎംഎയുമായി രണ്ട് പേർ പിടിയിലായി. കൊടുവള്ളി സ്വദേശി റഷീദ്, വെങ്ങപ്പള്ളി സ്വദേശി ഷൈജൽ എന്നിവരാണ് പിടിയിലായത്.

വയനാട്: വയനാട് മുത്തങ്ങ ചെക്ക് പോസ്റ്റിൽ പൊലീസിൻറെ ലഹരി വേട്ട. 76.44 ഗ്രാം എംഡിഎംഎയുമായി രണ്ട് പേർ പിടിയിലായി. കർണാടകയില്‍ നിന്ന് കേരളത്തിലേക്ക് വില്‍പ്പനക്കായി കൊണ്ടുവന്ന എംഡിഎംഎ ഡ്രൈവറുടെ സീറ്റിനടിയില്‍ വെച്ചാണ് പ്രതികള്‍ കടത്താൻ ശ്രമിച്ചത്. ഡാൻസാഫ്, ലോക്കൽ പൊലീസ് സംഘമാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതികളെ പിടികൂടിയത്.

കൊടുവള്ളി സ്വദേശി റഷീദ്, വെങ്ങപ്പള്ളി സ്വദേശി ഷൈജൽ എന്നിവരാണ് എഡിഎംഎയുമായി മുത്തങ്ങയിൽ പിടിയിലായത്. രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിലായിരുന്നു വയനാട് ഡാൻസാഫ് പൊലീസ് സംഘങ്ങളുടെ നീക്കം. ഡ്രൈവറുടെ സീറ്റിനടിയിൽ ജാക്കറ്റ് കൊണ്ട് മറച്ച് പ്ലാസിക്ക് കവറിൽ പൊതിഞ്ഞ നിലയിൽ ആയിരുന്നു ഇവർ എംഡിഎംഎ സൂക്ഷിച്ചിരുന്നത്. നേരത്തെ മുതൽ ഇവർ പൊലീസ് നിരീക്ഷണത്തിലായിരുന്നുവെന്നാണ് വിവരം. ഇന്നലെ രാത്രി കർണാടകയിൽ നിന്നെത്തിയ ഇവർ മുത്തങ്ങയിൽ ചെക്ക് പോസ്റ്റ് തുറക്കുന്ന തിരിക്കിനിടയിൽ വാഹനവുമായി കടക്കാനാണ് ശ്രമിച്ചത്. കർണാടകയിൽ നിന്ന് കേരളത്തിൽ വിൽപനക്കായാണ് ലഹരി മരുന്ന് പ്രതികള്‍ കടത്തിയതെന്ന് പൊലീസ് അറിയിച്ചു.

ലഹരി കടത്താൻ ഉപയോഗിച്ചിരുന്ന ഹോണ്ട മൊബീലിയോ കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വയനാട് അതിർത്തിയിൽ പരിശോധന ശക്തമായ സാഹചര്യത്തിൽ ലഹരി സംഘങ്ങൾ കടത്തിന് പുതിയ മാർഗങ്ങൾ തേടുന്നുണ്ടെന്നാണ് പൊലീസ് ഉദ്യോഗസ്ഥരുടെ സംശയം. സ്ഥിരം കടത്തുകാർക്ക് പകരം പുതിയ ആളുകളെ ഉപയോഗിച്ചും ലഹരി കടത്ത് തുടരുന്നുണ്ടോയെന്നും അനുമാനമുണ്ട്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നന്തൻകോട് സ്വരാജ് ഭവനിൽ തീപിടിത്തം, പുതിയ കാറടക്കം 2 വാഹനങ്ങൾ കത്തിനശിച്ചു; തീ പടർന്നത് മാലിന്യം കത്തിച്ചപ്പോൾ
കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിന് കുറുകെ ഇന്നോവ വട്ടം വെച്ചു, ഡ്രൈവറെ തല്ലി, ബസിന്‍റെ താക്കോൽ ഊരിയെടുത്ത് പോയി; 3 പേർ പിടിയിൽ