ഇൻസ്റ്റയിലൂടെ പെൺകുട്ടികളെ പറ്റിച്ച യുവാവിന് അതേ മാർ​ഗത്തിൽ പൊലീസ് വക ഉ​ഗ്രൻ കെണി; കൃത്യമായി വീണു, അറസ്റ്റ്

Published : Jul 02, 2024, 03:35 AM IST
ഇൻസ്റ്റയിലൂടെ പെൺകുട്ടികളെ പറ്റിച്ച യുവാവിന് അതേ മാർ​ഗത്തിൽ പൊലീസ് വക ഉ​ഗ്രൻ കെണി; കൃത്യമായി വീണു, അറസ്റ്റ്

Synopsis

ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പത്താം ക്ലാസ് വിദ്യാര്‍ത്ഥിനികളുടെ സ്വര്‍ണ്ണങ്ങളാണ് അജ്മല്‍ ഊരി വാങ്ങിയത്. പഴയ സ്വര്‍ണ്ണം പുതിയതാക്കി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് വിദ്യാര്‍ത്ഥിനികളില്‍ നിന്ന് സ്വര്‍ണം വാങ്ങിയത്.

മലപ്പുറം: ഇന്‍സ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച് പെണ്‍കുട്ടികളുടെ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത കേസില്‍ മലപ്പുറത്ത് യുവാവ് അറസ്റ്റിൽ. തിരൂര്‍ ചമ്രവട്ടം സ്വദേശി ഇരുപതുകാരനായ തൂമ്പില്‍ മുഹമ്മദ് അജ്മലാണ് കല്‍പകഞ്ചേരി പൊലീസിന്‍റെ പിടിയിലായത്. ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പത്താം ക്ലാസ് വിദ്യാര്‍ത്ഥിനികളുടെ സ്വര്‍ണ്ണങ്ങളാണ് അജ്മല്‍ ഊരി വാങ്ങിയത്. പഴയ സ്വര്‍ണ്ണം പുതിയതാക്കി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് വിദ്യാര്‍ത്ഥിനികളില്‍ നിന്ന് സ്വര്‍ണം വാങ്ങിയത്.

പിന്നീട് ഇന്‍സ്റ്റാഗ്രാം ബന്ധം നിലച്ചു. ഇതോടെ വിദ്യാര്‍ത്ഥിനികള്‍ വിവരം വീട്ടുകാരെ അറിയിച്ചു പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അജ്മലിന്‍റെ ഫോണ്‍ നമ്പറോ മറ്റ് വിവരങ്ങളോ വിദ്യാര്‍ത്ഥിനികളുടെ കൈവശമില്ലായിരുന്നു. ഇതോടെ പൊലീസ് ഇന്‍സ്റ്റാഗ്രാമില്‍ തന്നെ കെണിയൊരുക്കാന്‍ തീരുമാനിച്ചു. ഒരു സ്ത്രീയുടെ പേരില്‍ ഐഡിയുണ്ടാക്കി അജ്മലുമായി ബന്ധം സ്ഥാപിച്ചു. ബന്ധം അടുത്തതോടെ സമാന തട്ടിപ്പിന് അജ്മല്‍ ശ്രമിച്ചു.

സ്വര്‍ണം വാങ്ങാനെത്തിയ അജ്മലിനെ പൊലീസ് കയ്യോടെ പൊക്കുകയായിരുന്നു. പെണ്‍കുട്ടികളില്‍ നിന്ന് വാങ്ങിയ സ്വര്‍ണ്ണാഭരണങ്ങള്‍ ചമ്രവട്ടം നരിപ്പറമ്പില്‍ വെച്ച് സുഹൃത്ത് നിഫിന് കൈമാറിയെന്നാണ് അജ്മല്‍ പൊലീസിന് നല്‍കിയിട്ടുള്ള മൊഴി. ഇയാളുമായുള്ളതും ഇന്‍സ്റ്റഗ്രാം ബന്ധമാണെന്നാണ് അജ്മലിന്‍റെ മൊഴി. പെണ്‍കുട്ടികള്‍ അജ്മലിനെ തിരിച്ചറിഞ്ഞതോടെ പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. നിഫിനെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

7,581 കോടി രൂപയുടെ നോട്ടുകൾ ഇനിയും തിരിച്ച് വരാനുണ്ട്; 2000 രൂപ നോട്ടുകൾ കൈയിലുള്ളവർക്ക് ആർബിഐയുടെ അറിയിപ്പ്

പനിയോടൊപ്പം വരുന്ന ഈ ലക്ഷണങ്ങൾ അവഗണിക്കല്ലേ, മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്; നിർദേശങ്ങൾ ഇങ്ങനെ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഹരിത പതാക പാറിച്ച് ഫാത്തിമ തഹ്ലിയ, 1309 വോട്ട് ലീഡ്, കുറ്റിച്ചിറയിൽ മിന്നും വിജയം
പത്തനംതിട്ട മുനിസിപ്പാലിറ്റി തൂത്തുവാരുമെന്ന് പന്തയം, തോറ്റതോടെ മീശ വടിച്ച് ബാബു വർ​ഗീസ്