കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ യുവാക്കളുടെ പരാക്രമം, എസ് ഐയെ ആക്രമിച്ചു, ജനൽ ചില്ല് അടിച്ചുതകർത്തു

Published : Jan 18, 2023, 08:31 AM IST
കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ യുവാക്കളുടെ പരാക്രമം, എസ് ഐയെ ആക്രമിച്ചു, ജനൽ ചില്ല് അടിച്ചുതകർത്തു

Synopsis

ബാറിൽ സംഘർഷമുണ്ടാക്കിയതിനെ തുടർന്ന് കസ്റ്റഡിയിലെടുത്ത പ്രതികളാണ് അക്രമം നടത്തിയത്

തൃശൂർ : കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ യുവാക്കളുടെ പരാക്രമം. യുവാക്കൾ എസ് ഐയെ ആക്രമിച്ചു. പൊലീസ് സ്റ്റേഷന്റെ ജനൽ ചില്ല്  അടിച്ചു തകർത്തു. ഇന്നലെ രാത്രിയിലാണ് കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ അസ്വാഭാവിക സംഭവം നടന്നത്. ബാറിൽ സംഘർഷമുണ്ടാക്കിയതിനെ തുടർന്ന് കസ്റ്റഡിയിലെടുത്ത പ്രതികളാണ് അക്രമം നടത്തിയത്. എടവിലങ്ങ് പൊടിയൻ ബസാർ സ്വദേശികളായ കുന്നത്ത് രഞ്ജിത്ത് (37), വാലത്ത് വികാസ് (35) എന്നിവരാണ് പൊലീസ് സ്റ്റേഷനിൽ പരാക്രമം നടത്തിയത്. ഇവർക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി. കൈയ്ക്ക് പരിക്കേറ്റ എസ് ഐ കെ അജിത്ത് ചികിത്സയിലാണ്. 

അതേസമയം നെടുമങ്ങാട് സ്റ്റേഷനുള്ളിൽ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. സ്റ്റേഷനിലെ ശുചി മുറിക്കുള്ളിലാണ് തൂങ്ങി മരിക്കാൻ ശ്രമിച്ചത്. നെടുമങ്ങാട് സ്വദേശി മനുവാണ് തൂങ്ങി മരിക്കാൻ ശ്രമിച്ചത്. സ്ത്രീയെ വീട്ടിൽ കയറി ആക്രമിച്ച കേസിലെ പ്രതിയാണ് മനു. 

PREV
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്