മലപ്പുറം തെയ്യാലയില്‍ ബൈക്കുമായി യുവാക്കൾ, പൊലീസുകാർ തടഞ്ഞുനിർത്തി പരിശോധിച്ചു, കിട്ടിയത് 1.8 കിലോ കഞ്ചാവ്

Published : Mar 21, 2025, 05:26 PM IST
മലപ്പുറം തെയ്യാലയില്‍  ബൈക്കുമായി യുവാക്കൾ, പൊലീസുകാർ തടഞ്ഞുനിർത്തി പരിശോധിച്ചു, കിട്ടിയത് 1.8 കിലോ കഞ്ചാവ്

Synopsis

ജില്ലാ പോലീസ് മേധാവി ആര്‍ വിശ്വനാഥിനു കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഇവരെ പിടികൂടിയത്

മലപ്പുറം: തെയ്യാലയില്‍നിന്ന് 1.8 കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍. താനൂര്‍ തെയ്യാല ഓമച്ചപ്പുഴ റോഡില്‍ മോട്ടോര്‍ സൈക്കിളില്‍ കടത്തിക്കൊണ്ടുവന്ന 1840 ഗ്രാം കഞ്ചാവുമായി തെയ്യാല വെങ്ങാട്ടമ്പലം സ്വദേശി കുണ്ടില്‍ പരേക്കാട്ട് ഉസ്മാന്‍ (41), കോലാട് പുല്‍പ്പറമ്പ് സ്വദേശി പെരുളില്‍ മുഹമ്മദ് റാഷിദ് (21) എന്നിവരെയാണ് പിടികൂടിയത്

ജില്ലാ പോലീസ് മേധാവി ആര്‍ വിശ്വനാഥിനു കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് താനൂര്‍ ഡിവൈ.എസ്പി പി പ്രമോദിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് താനൂര്‍ ഇന്‍സ്‌പെക്ടര്‍ ടോണി ജെ. മറ്റം, സബ് ഇന്‍സ്‌പെക്ടര്‍മാരായ സുജിത്ത്, പ്രമോദ്, എസ് സിപിഒ മാരായ സുജിത്ത്, ഷമീര്‍, രാഗേഷ്, സിപിഒമാരായ അനീഷ്, ഷിബു. ലിബിന്‍ എന്നിവരുടെ നേത്യത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. ബുധനാഴ്ച രാത്രി ഒമ്പതോടെയായിരുന്നു സംഭവം. പ്രതികളെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

വീടുകൾ, സ്ഥാപനങ്ങൾ തുടങ്ങി വ്യക്തികൾക്കും പുരസ്കാരം; അംഗീകാരം തദ്ദേശഭരണ സ്ഥാപനതലത്തിൽ മാലിന്യസംസ്കരണത്തിന്

 ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
തൃശൂർ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥി മരിച്ച നിലയിൽ, മൃതദേഹം കണ്ടെത്തിയത് ഹോസ്റ്റൽ മുറിയിൽ