പാടത്ത് മീന്‍ പിടിക്കാനെത്തിയവരുടെ യഥാര്‍ത്ഥ ലക്ഷ്യം വേറെ; രഹസ്യമായി നിരീക്ഷിച്ച് ഒടുവില്‍ കുടുക്കി പൊലീസ്

Published : Aug 17, 2023, 09:18 AM IST
പാടത്ത് മീന്‍ പിടിക്കാനെത്തിയവരുടെ യഥാര്‍ത്ഥ ലക്ഷ്യം വേറെ; രഹസ്യമായി നിരീക്ഷിച്ച് ഒടുവില്‍ കുടുക്കി പൊലീസ്

Synopsis

പാടത്ത് മീന്‍ പിടിക്കാനെന്ന വ്യാജന എത്തുന്ന യുവാക്കളുടെ യഥാര്‍ത്ഥ ലക്ഷ്യം മറ്റൊന്നാണെന്ന് പൊലീസിന് സംശയം തോന്നിയതിന്റെ അടിസ്ഥാനത്തിലായിരുന്നു നിരീക്ഷണം

തൃശൂര്‍: തൃശ്ശൂരില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍. പാവറട്ടി വെങ്കിടങ്ങ് പൊണ്ണമൊത ചെമ്പന്‍ പാലത്തിന് സമീപത്തുനിന്നാണ് അഞ്ച് ഗ്രാം എം.ഡി.എം.എമായി യുവാവിനെ പാവറട്ടി പോലീസ് പിടികൂടിയത്. കൂനംമുച്ചി കോടനി വീട്ടില്‍ കൃഷ്ണകുമാറിനെ  (30) ആണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. 

പാവറട്ടി വെങ്കിടങ്ങ് കണ്ണോത്ത് പാടത്തും പരിസര റോഡുകളിലും കഞ്ചാവ് മാഫിയയുടെ സാന്നിദ്ധ്യം സജീവമാണെന്നും അടാട്ട്, ചൂരക്കോട്ടുകര, വെങ്കിടങ്ങ്, അന്നകര എന്നി സ്ഥലങ്ങളില്‍ നിരവധി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഇവരുടെ  ഉപഭോക്താക്കളാണെന്നും പൊലീസ് പറയുന്നു. കണ്ണോത്ത് പാടത്ത് മീന്‍ പിടിക്കാനെന്ന വ്യാജേന വന്നായിരുന്നു  കഞ്ചാവും എം.ഡി.എം.എയും മറ്റും വ്യാപകമായി കച്ചവടം  ചെയ്യുന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ട പാവറട്ടി എസ്.എച്ച്ഒ. എം.കെ. രമേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കുറെ നാളുകളായി നിരീക്ഷിച്ചാണ് യുവാവിനെ പിടികൂടിയത്.

ഇയാള്‍ കുറച്ചു കാലമായി ചാവക്കാട്, പാവറട്ടി, കണ്ണോത്ത് മേഖല  കേന്ദ്രീകരിച്ച് ലഹരി വില്‍പ്പന നടത്തിവരികയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ നിരവധി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഇയാളില്‍ നിന്ന്  സ്ഥിരമായി ലഹരി ഉത്പന്നങ്ങള്‍ വാങ്ങുന്നവരാണെന്ന് കണ്ടെത്തിയതായി പാവറട്ടി  എസ്.എച്ച്.ഒ എം.കെ. രമേഷ് പറഞ്ഞു. 

ചാവക്കാട് ജെ.എഫ്.സി.എ. കോടതിയില്‍ ഹാജരാക്കിയ കൃഷ്ണകുമാറിനെ 14 ദിവസത്തെക്ക് കോടതി റിമാന്‍ഡ് ചെയ്തു. പാവറട്ടി എസ്.ഐമാരായ ഡി. വൈശാഖ്, എം.ജെ. ജോഷി, എ.എസ്.ഐ. ജോസ് ഏങ്ങണ്ടിയൂര്‍, സീനിയര്‍ സി.പി.ഒമാരായ ശിവപ്രസാദ്, ശിവദാസന്‍, സി.പി.ഒമാരായ ജയകൃഷ്ണന്‍, ജിതിന്‍, ഫൈസല്‍, സുല്‍ഫിക്കര്‍, സലീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Read also: ടെൻഷനടിച്ച് നിന്നപ്പോൾ സർപ്രൈസ് ഡോണറും, ആളെ വിട്ട അനിയനും! 'എന്‍റെ അനിയൻ ജെയ്ക്ക് പറഞ്ഞിരുന്നു'; വൈറൽ കുറിപ്പ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പാലക്കാട് വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം, രണ്ടാമത്തെയാൾ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ
പുലർച്ചെ മൂന്ന് മണിക്ക് വീട്ടിലെത്തി, ജനൽ ചില്ലുകളും വീട്ടുപകരങ്ങളും അടിച്ചു തകർത്തു, ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ