
കോട്ടയം: കോട്ടയം വൈക്കത്ത് കെഎസ്ആർടിസി ഡ്രൈവറെ പൊലീസ് മർദ്ദിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. കെഎസ്ആർടിസി ഡ്രൈവർ കെ പി വേലായുധന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം നാർക്കോകോട്ടിക് സെൽ ഡിവൈഎസ്പി എ ജെ തോമസ് കേസ് അന്വേഷിക്കും. സ്പെഷ്യൽ ബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണം റിപ്പോർട്ട് പരിഗണിച്ചാണ് ജില്ലാ പൊലീസ് മേധാവി അന്വേഷണത്തിന് ഡിവൈഎസ്പി ചുമതലപ്പെടുത്തിയത്. വൈക്കം പൊലീസ് സ്റ്റേഷനിലെ എസ് ഐ ജോർജ് തോമസിനെതിരെയാണ് പരാതി.
പരാതി പ്രകാരം ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് വാഹനങ്ങൾ തമ്മിൽ ഉരസിയെന്ന പേരിൽ എസ് ഐ കെഎസ്ആർടിസി ഡ്രൈവറെ മർദ്ദിച്ചത്. പൊലീസ് ജീപ്പിൽ കെഎസ്ആർടിസി ബസ് തട്ടിയെന്ന് അരോപ്പിച്ച് കെഎസ്ആർടിസി ഡ്രൈവറെ പൊലീസ് തല്ലിയെന്നാണ് പരാതി. മൂന്നാർ ഡിപ്പോയിലെ ഡ്രൈവർ വേലായുധനയാണ് വൈക്കം പൊലീസ് മർദിച്ചത്. മൂന്നാറിൽ നിന്ന് ആലപ്പുഴക്ക് പോയ ബസ് വൈക്കത്തിന് അടുത്ത് ഉല്ലലയിൽ എത്തിയപ്പോഴാണ് സംഭവം. പൊലീസ് ജീപ്പിൻ്റെ സൈഡ് മിറർ ഉരഞ്ഞു എന്ന് പറഞ്ഞായിരുന്നു മർദ്ദനം. പരിക്കേറ്റ ഡ്രൈവർ കെ പി വേലായുധൻ വൈക്കം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam