
പാലക്കാട്: അട്ടപ്പാടിയിൽ വനത്തിൽ അകപ്പെട്ട പൊലീസ് സംഘത്തെ രക്ഷപ്പെടുത്തി. ഇന്ന് രാവിലെ 6 മണിക്കാണ് സംഘം താഴെയെത്തിയത്. സത്തിക്കൽ മലയിലാണ് കഞ്ചാവ് തോട്ടം കണ്ടുപിടിക്കാനായി പോയ സംഘം കുടുങ്ങിയത്. രാത്രി 11.45 ന് രക്ഷാപ്രവർത്തന സംഘം കാട്ടിലെത്തിയെങ്കിലും കാട്ടിൽ നിന്ന് പൊലീസ് സംഘത്തെ രക്ഷിച്ച് പുറത്തെത്തിയത് രാവിലെയായിരുന്നു. വഴിയിൽ വന്യ മൃഗശല്യം ഉണ്ടായിരുന്നതായി അഗളി ഡിവൈഎസ്പി ജയകൃഷ്ണൻ പറഞ്ഞു.
കഞ്ചാവ് തോട്ടം കണ്ടുപിടിക്കാനായി പോയ സംഘമാണ് വഴിതെറ്റി വനത്തിനുള്ളില്‍ അകപ്പെട്ടത്. പാലക്കാട് അഗളി ഡിവൈഎസ്പി അടക്കം സംഘത്തിലുണ്ടായിരുന്നു. മുക്കാലി ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാരും സംഘത്തിലുണ്ട്. കഞ്ചാവ് തോട്ടം തെരയുന്നതിനായാണ് പൊലീസ് സംഘം വനത്തിലെത്തിയത്. ഇതിനിടയില്‍ വഴി തെറ്റി കാട്ടില്‍ അകപ്പെടുകയായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam