പാർക്കിം​ഗുമായി ബന്ധപ്പെട്ട തർക്കം, പിക്കപ്പ് വാൻ ഡ്രൈവറെ മർദിച്ച കേസ്, പൊലീസുകാരനും ഭാര്യയും പ്രതികൾ

Published : Oct 14, 2025, 05:53 PM IST
pathanamthitta attack

Synopsis

എന്നാൽ മർദിച്ചിട്ടില്ലെന്നും വീടിന് മുന്നിൽ വാഹനം പാർക്ക് ചെയ്തത് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നും റാഫിയുടെ വിശദീകരണം.

പത്തനംതിട്ട: വാഹനം പാർക്ക് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായി തർക്കത്തിനൊടുവിൽ പിക്ക് അപ്പ് വാൻ ‍ഡ്രൈവറെ തല്ലിയെന്ന കേസിൽ പൊലീസുകാരനും ഭാര്യയും പ്രതികൾ. പത്തനംതിട്ട റാന്നി മന്ദിരം പടിയിലാണ് സംഭവം. ചിറ്റാർ സ്റ്റേഷനിലെ പൊലീസ് ഡ്രൈവർ റാഫി മീര, ഭാര്യ എന്നിവർക്കെതിരെയാണ് കേസ്. ഒക്ടോബർ 4നാണ് സംഭവം. എന്നാൽ മർദിച്ചിട്ടില്ലെന്നും വീടിന് മുന്നിൽ വാഹനം പാർക്ക് ചെയ്തത് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നും റാഫിയുടെ വിശദീകരണം. ഹോട്ടലിൽ എത്തുന്നവർ വാഹനം പാർക്ക് ചെയ്യുന്നത് തന്റെ വീടിനു മുന്നിലാണ്. സർക്കാർ സ്ഥലം കയ്യേറിയാണ് ഹോട്ടൽ നിർമ്മിച്ചതെന്നുമാണ് റാഫി മീരയുടെ ആരോപണം. ഐസ്ക്രീം വിൽപനക്കായി വന്ന വാ​ഹനാണ് പാർക്ക് ചെയ്തിരുന്നത്. റാഫിയെയും ഭാര്യയെയും പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഉദ്യോ​ഗസ്ഥനെതിരെ നടപടി വന്നേക്കാം.

 

PREV
Read more Articles on
click me!

Recommended Stories

കോടതിക്ക് മുന്നിൽ പാ‌‍ർക്ക് ചെയ്തത് KL 06 F 5915 ആക്ടീവ വണ്ടി, 3 പേരിറങ്ങി വന്നത് ഓട്ടോയിൽ; വാഹനങ്ങൾ കടത്തി ആക്രി വിലയ്ക്ക് വിൽപന, 3 പേ‍ർ പിടിയിൽ
സിപിഎം വിമത സ്ഥാനാർത്ഥിക്ക് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്