ഭക്ഷ്യവിഷബാധ ആരോപിച്ച് ആക്രമണം; ആലപ്പുഴയിൽ പൊലീസുകാരൻ ഹോട്ടൽ അടിച്ചു തകർത്തു

Published : May 31, 2024, 07:25 PM ISTUpdated : May 31, 2024, 07:29 PM IST
ഭക്ഷ്യവിഷബാധ ആരോപിച്ച് ആക്രമണം; ആലപ്പുഴയിൽ പൊലീസുകാരൻ ഹോട്ടൽ അടിച്ചു തകർത്തു

Synopsis

ഇന്ന് വൈകിട്ട് ആറ് മണിയോടെ ആലപ്പുഴയിലെ കളർകോടുള്ള അഹലൻ കുഴിമന്തിയിലാണ് ചങ്ങനാശ്ശേരി സ്റ്റേഷനിലെ സിപിഒ ആയ ജോസഫ് അക്രമം നടത്തിയത്.

ആലപ്പുഴ: ആലപ്പുഴയിൽ ഭക്ഷ്യവിഷബാധ ആരോപിച്ച് കുഴിമന്തി വിൽക്കുന്ന ഹോട്ടൽ അടിച്ചു തകർത്ത് പൊലീസ് ഉദ്യോ​ഗസ്ഥൻ. ഇന്ന് വൈകിട്ട് ആറ് മണിയോടെ ആലപ്പുഴയിലെ കളർകോടുള്ള അഹലൻ കുഴിമന്തിയിലാണ് ചങ്ങനാശ്ശേരി സ്റ്റേഷനിലെ സിപിഒ ആയ ജോസഫ് അക്രമം നടത്തിയത്. വാക്കത്തിയുമായി എത്തിയ ഇയാൾ ഹോട്ടലിന്റെ ചില്ലുകൾ അടിച്ചു തകർത്തു. ബൈക്ക് ഓടിച്ച് കടക്കുള്ളിലേക്ക് കയറ്റി. ഇയാൾ മദ്യലഹരിയിലായിരുന്നു എന്ന് ഹോട്ടലുകാർ പറയുന്നു. മകൻ രണ്ട് ദിവസം മുമ്പ് ഇവിടെ നിന്ന് ഭക്ഷണം കഴിച്ചിരുന്നു എന്നും ഭക്ഷ്യവിഷബാധയുണ്ടായി മെഡിക്കൽ കോളേജിൽ ചികിത്സയിലാണെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ ആരോപണം.

 

 

PREV
click me!

Recommended Stories

പൊന്നാനിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച വാൻ ലോറിയിലിടിച്ച് ഒരു മരണം; മരിച്ചത് കർണാടക സ്വദേശി, 11 പേർക്ക് പരിക്ക്
'ഒരു രൂപ പോലും തൃശൂര്‍ എം.പി സുരേഷ് ​ഗോപി അനുവദിച്ചിട്ടില്ല, നൽകിയത് കത്ത് മാത്രം പറയുന്നത് പച്ചക്കള്ളം'; രൂക്ഷവിമർശനവുമായി മന്ത്രി ബിന്ദു