'രാഷ്ട്രീയക്കാർ രാജാവും റാണിയും അല്ല, മൈക്ക് കിട്ടിയാൽ ആകാശം മാത്രമാണ് അതിരെന്ന് കരുതരുത്'; താക്കീതുമായി മദ്രാസ് ഹൈക്കോടതി

Published : Jul 08, 2025, 04:11 PM IST
madras high court

Synopsis

രാഷ്ട്രീയക്കാർ രാജാവും റാണിയും അല്ലെന്ന് മദ്രാസ് ഹൈക്കോടതി. രാജാവിന് തെറ്റ്‌ പറ്റില്ലെന്ന പ്രമാണത്തിലെ പരിരക്ഷ ജനാധിപത്യത്തിൽ ഇല്ലെന്നും കോടതി. 

ചെന്നൈ: രാഷ്ട്രീയക്കാർ രാജാവും റാണിയും അല്ലെന്ന് മദ്രാസ് ഹൈക്കോടതി. രാജാവിന് തെറ്റ്‌ പറ്റില്ലെന്ന പ്രമാണത്തിലെ പരിരക്ഷ ജനാധിപത്യത്തിൽ ഇല്ല. മൈക്ക് കിട്ടിയാൽ ആകാശം മാത്രമാണ് അതിരെന്ന് നിലയിലാണ് പലരുടെയും സംസാരം. കോടതികൾക്ക് കാഴ്ചക്കാരായി നിൽക്കാനാകില്ലെന്നും ജസ്റ്റിസ് പി.വേൽമുരുകൻ. മുൻമന്ത്രി കെ.പൊന്മുടിക്കെതിരായ കേസിലാണ് പരാമർശം. ഹൈന്ദവർക്കും സ്ത്രീകൾക്കും എതിരായ അശ്ലീലപരാമർശത്തിൽ കോടതി സ്വമേധയാ കേസെടുത്തിരുന്നു. പരാതി തീർപ്പാക്കിയെന്ന് പൊലീസ് അറിയിച്ചെങ്കിലും കേസ് റദ്ദാക്കാൻ കോടതി വിസമ്മതിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ചാലക്കുടിയിലെ 2 യുവതികളടക്കം 5 പേർ പൊലീസിന് ആ യൂബർ ടാക്സിയെ കുറിച്ച് നിർണായക വിവരം കൈമാറി, രാസലഹരി മൊത്തക്കച്ചവടക്കാരൻ പിടിയിൽ
ഗ്യാസ് ലീക്കായത് അറിഞ്ഞില്ല, ചായയിടാൻ സിമി സ്റ്റൗ കത്തിച്ചതും ഉഗ്ര സ്ഫോടനം; നെടുമങ്ങാട് ചായക്കട അപകടത്തിൽ 2 ജീവൻ നഷ്ടം