കാറ്റിനും മഴയ്ക്കും ശമനം, മാനം തെളിഞ്ഞു, പൊൻമുടി ഇന്ന് മുതൽ പ്രവർത്തിക്കും

Published : Sep 29, 2025, 08:37 AM IST
Ponmudi Hills

Synopsis

പ്രതികൂല കാലാവസ്ഥയെത്തുടർന്ന് അടച്ചിട്ടിരുന്ന തിരുവനന്തപുരത്തെ പൊൻമുടി ഇക്കോ ടൂറിസം കേന്ദ്രം ഇന്ന് മുതൽ വീണ്ടും തുറന്നു പ്രവർത്തിക്കും.വ്യാഴാഴ്ച രാത്രിയോടെ തലസ്ഥാനത്ത് മഴ ശക്തമായതോടെ ജില്ലയിൽ നാശനഷ്ടങ്ങളുടെ പരമ്പരയാണ് അരങ്ങേറിയത്

തിരുവനന്തപുരം: പ്രതികൂല കാലാവസ്ഥയെത്തുടർന്ന് അടച്ചിട്ടിരുന്ന പൊൻമുടി ഇക്കോ ടൂറിസം ഇന്ന് (തിങ്കൾ) മുതൽ തുറന്നു പ്രവർത്തിക്കും. കഴിഞ്ഞ ദിവസങ്ങളിൽ തലസ്ഥാനത്തിന്‍റെ മലയോരങ്ങളിലടക്കം കനത്ത കാറ്റും മഴയും അനുഭവപ്പെട്ടതോടെയാണ് വെള്ളിയാഴ്ചയോടെ പൊൻമുടി ഇക്കോ ടൂറിസം ഉൾപ്പടെ അടച്ചിടാൻ തീരുമാനിച്ചത്. എന്നാൽ കാലാവസ്ഥയിൽ മാറ്റമുണ്ടായ സാഹചര്യത്തിൽ ഇന്ന് മുതൽ പൊന്മുടിയിലേക്ക് വിനോദ സഞ്ചാരികൾക്ക് പ്രവേശിക്കാൻ അനുമതി നൽകിയിരിക്കുകയാണ് വനം വകുപ്പ്.

വ്യാഴാഴ്ച രാത്രിയോടെ തലസ്ഥാനത്ത് മഴ ശക്തമായതോടെ ജില്ലയിൽ നാശനഷ്ടങ്ങളുടെ പരമ്പരയാണ് അരങ്ങേറിയത്. കുന്നും തീരവും ഉൾപ്പെടെയുള്ള ഇടങ്ങൾ മഴ കവർന്നു. പലയിടത്തും മരങ്ങൾ കടപുഴകി വീണു. ശക്തമായ കാറ്റിൽ വീടുകൾ ഭാഗികമായി തകർന്നു. പേപ്പാറ, നെയ്യാർ, അരുവിക്കര അണക്കെട്ടുകളിലും വാമനപുരം നദിയിലും ജലനിരപ്പുയർന്നു.മലയോര മേഖലകളിൽ ഉൾവനത്തിൽ കനത്ത മഴ പെയ്യതതോടെ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനുമുള്ള സാധ്യത കണക്കിലെടുത്താണ് വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. കനത്ത മഴയെ തുടർന്ന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച അവധി നൽകിയിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

നൈറ്റ് വാച്ചർ ഡ്യൂട്ടിയിൽ, സിസിടിവി ഓഫാക്കി, കായംകുളം നഗരസഭയിൽ മോഷണശ്രമം, ഫയലുകൾ പരിശോധിച്ചതായി സംശയം
പത്തനംതിട്ട‌ തെള്ളിയൂരിൽ പ്ലസ് ടു വിദ്യാർത്ഥിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി