മഞ്ഞിൽ കുളിച്ച് തണുപ്പും കാറ്റും കൊള്ളാൻ മല കേറിയാലോ, ദേ പൊന്മുടി വീണ്ടും വിളിക്കുന്നു, ഇന്ന് മുതൽ പ്രവേശനം

Published : Jun 15, 2026, 09:28 PM IST
Ponmudi

Synopsis

പ്രതികൂല കാലാവസ്ഥയെ തുടർന്ന് അടച്ചിട്ടിരുന്ന തിരുവനന്തപുരത്തെ പൊന്മുടി എക്കോ ടൂറിസം കേന്ദ്രം വീണ്ടും തുറന്നു. കാലാവസ്ഥ മെച്ചപ്പെട്ട സാഹചര്യത്തിൽ, വനംവകുപ്പിന്റെയും പോലീസിന്റെയും സുരക്ഷാ നിർദ്ദേശങ്ങൾ പാലിച്ച് സഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കും.  

തിരുവനന്തപുരം: പ്രതികൂല കാലാവസ്ഥയെയും മണ്ണിടിച്ചിൽ ഭീഷണിയെയും തുടർന്ന് താൽക്കാലികമായി അടച്ചിട്ടിരുന്ന തലസ്ഥാനത്തെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രം പൊന്മുടി എക്കോ ടൂറിസം ഇന്ന് മുതൽ വീണ്ടും തുറന്നുപ്രവർത്തിച്ചു തുടങ്ങി. തലസ്ഥാനത്താകെ മഴ കുറഞ്ഞതും ഈ പ്രദേശത്തെ കാലാവസ്ഥ മെച്ചപ്പെട്ടതുമായ സാഹചര്യത്തിൽ, തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് സഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കാൻ തീരുമാനിച്ചത്.

തുടർച്ചയായ മഴയും കനത്ത മൂടൽമഞ്ഞും കാരണം പൊന്മുടിയിലേക്കുള്ള ഘാട്ട് റോഡുകളിൽ മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്തായിരുന്നു നേരത്തെ വനംവകുപ്പ് പ്രവേശനത്തിന് കർശന നിരോധനം ഏർപ്പെടുത്തിയിരുന്നത്. എന്നാൽ നിലവിൽ കാലാവസ്ഥ അനുകൂലമായതോടെ നിയന്ത്രണങ്ങൾ നീക്കുകയായിരുന്നു. ഇന്ന് രാവിലെ മുതൽ സഞ്ചാരികൾക്ക് പൊന്മുടിയിലേക്ക് പ്രവേശനം അനുവദിക്കും. കാലാവസ്ഥ മെച്ചപ്പെട്ടെങ്കിലും വനംവകുപ്പിന്റെയും പൊലീസിന്റെയും സുരക്ഷാ നിർദ്ദേശങ്ങൾ പൂർണമായും പാലിച്ചായിരിക്കണം യാത്ര.

പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള നിരോധിത വസ്‌തുക്കൾ കൊണ്ടുപോകുന്നതിനായുള്ള വനംവകുപ്പിന്റെ കർശന പരിശോധനകൾ കല്ലാർ ചെക്ക് പോസ്റ്റിൽ തുടരും. പൊന്മുടി വീണ്ടും തുറക്കുന്നതോടെ കടുത്ത വേനലിന് പിന്നാലെയെത്തിയ മൺസൂൺ ഭംഗി ആസ്വദിക്കാൻ വരും ദിവസങ്ങളിൽ വലിയ തോതിൽ സഞ്ചാരികൾ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ പൂർണമായി മഞ്ഞുമൂടിയ നിലയിലാണ് പൊന്മുടി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ജോലി കഴിഞ്ഞ് ബൈക്കില്‍ മടങ്ങുകയായിരുന്ന തൊഴിലാളികള്‍ക്ക് മേല്‍ മരം കടപുഴകി വീണു, ഒരാള്‍ക്ക് ദാരുണാന്ത്യം
സിഗരറ്റ് വാങ്ങിയ പണം തിരികെ ചോദിച്ചതിൽ തർക്കം, യുവാവിനെ ബിയർ കുപ്പിയും ബ്ലേഡും ഉപയോഗിച്ച് ആക്രമിച്ചു, പ്രതി അറസ്റ്റിൽ