ജീപ്പ് കത്തുന്നത് കണ്ട അയൽക്കാരാണ് വീട്ടുകാരെ വിവരം അറിയിച്ചത്. തുടർന്ന് വീട്ടുകാരും നാട്ടുകാരും ഗുരുവായൂരിൽനിന്നുള്ള അഗ്നി രക്ഷാ സേനയും ചേർന്ന് തീയണച്ചെങ്കിലും ജീപ്പിന്റെ ഉൾഭാഗം പൂർണമായും കത്തിനശിച്ചു. സംഭവത്തിൽ ചാവക്കാട് പോലീസ് കേസെടുത്തു.

തൃശ്ശൂർ: ചലച്ചിത്രസംവിധായകൻ വിജീഷ്‌മണിയുടെ ജീപ്പ് കത്തിച്ച് അജ്ഞാതർ. പുലർച്ചെ ഒന്നരയോടെയാണ് സംഭവം. ചാവക്കാട് മുതുവട്ടൂർ ആലുംപടിയിലെ വിജീഷ് മണിയുടെ വീടിനു മുന്നിൽ നിർത്തിയിട്ട ജീപ്പാണ് കത്തിച്ചത്. രണ്ടുപേർ വിജീഷിന്റെ വീട്ടിലേക്ക് അതിക്രമിച്ചുകടന്ന് വാഹനത്തിനു തീയിട്ട ശേഷം രക്ഷപ്പെടുകയായിരുന്നു. മഴക്കോട്ട് ധരിച്ച രണ്ടുപേർ വിജീഷ്‌മണിയുടെ വീട്ടിലേക്കു വരുന്നതും കാർ കത്തിയ ഉടൻ ഓടി രക്ഷപ്പെടുന്നതുമായ ദൃശ്യം പരിസരത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ജീപ്പ് കത്തുന്നത് കണ്ട അയൽക്കാരാണ് വീട്ടുകാരെ വിവരം അറിയിച്ചത്. തുടർന്ന് വീട്ടുകാരും നാട്ടുകാരും ഗുരുവായൂരിൽനിന്നുള്ള അഗ്നി രക്ഷാ സേനയും ചേർന്ന് തീയണച്ചെങ്കിലും ജീപ്പിന്റെ ഉൾഭാഗം പൂർണമായും കത്തിനശിച്ചു. സംഭവത്തിൽ ചാവക്കാട് പോലീസ് കേസെടുത്തു.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming