പൊന്നാനി യുവതിയുടെ കൊലപാതകം: പ്രതി ഭര്‍ത്താവ്, തെളിവെടുപ്പിൽ നാടകീയ രംഗങ്ങൾ

Published : May 02, 2026, 02:01 PM IST
kerala police

Synopsis

പൊന്നാനിയിൽ ഭാര്യ ഫാത്തിമയെ കഴുത്തിൽ ഷാളിട്ട് മുറുക്കി കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദുമായി പൊലീസ് തെളിവെടുപ്പ് നടത്തി. നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് തെളിവെടുപ്പ് പാതിവഴിയിൽ നിർത്തിവെക്കേണ്ടി വന്നു. പ്രതി കുറ്റം സമ്മതിച്ചതായും കടപ്പുറത്ത് വെച്ചാണ് കൊലപാതകം നടത്തിയതെന്നും പൊലീസ് അറിയിച്ചു.

മലപ്പുറം: പൊന്നാനിയില്‍ ഭാര്യയെ കഴുത്തില്‍ ഷാളിട്ടു മുറുക്കി കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി മുഹമ്മദിനെ സംഭവ സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. തെളിപ്പെടുപ്പിനിടെ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. കൊല്ലപ്പെട്ട ഫാത്തിമയുടെ പിതാവ് അയ്യൂബും നാട്ടുകാരും പ്രതിക്കെതിരെ ആക്രോശിച്ച് എത്തിയതോടെ തെളിവെടുപ്പ് പാതിവഴിയില്‍ നിര്‍ത്തി പൊലീസ് പ്രതിയുമായി മടങ്ങി. ഉച്ചയോടെയാണ് പൊലീസ് അകമ്പടിയോടെ പ്രതിയെ കൊല നടത്തിയ സ്ഥലത്തെത്തിച്ചത്.

ചൊവ്വാഴ്ച രാത്രി ഏഴോടെ ഫാത്തിമയെയും കുഞ്ഞിനെയും വീട്ടില്‍ നിന്ന് ബൈക്കില്‍ കടപ്പുറത്തേക്ക് കൊണ്ടുവന്നശേഷം കുഞ്ഞിനെ സമീപത്ത് ഉറക്കിക്കിടത്തുകയും തുടര്‍ന്ന് ഫാത്തിമയെ ഷാള്‍ മുറുക്കി കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് മുഹമ്മദ് പറഞ്ഞു. പിന്നീട് തല മണലില്‍ പുഴ്ത്തിവെക്കുകയും ചെയ്തു. പുലര്‍ച്ചെ വീട്ടിലെത്തിയ മുഹമ്മദ് കുഞ്ഞിനെ ഏല്‍പ്പിച്ച ശേഷം പരപ്പനങ്ങാടിയിലേക്ക് പോവുകയായിരുന്നുവെന്നും സമ്മതിച്ചു. പ്രതി എത്തിയതറിഞ്ഞ് തടിച്ചുകൂടിയ നാട്ടുകാര്‍ പ്രതിക്കെതിരെ ആക്രോശവുമായി എത്തിയെങ്കിലും പൊലീസ് തടഞ്ഞു. പ്രതിയെ റിമാന്‍ഡ് ചെയ്തു. 

 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സ്വർണവില കുത്തനെ ഉയർന്നതിന് പിന്നാലെ ചാലിയാർ പുഴയിൽ സ്വർണ ഖനനം; മമ്പാട്, എടവണ്ണ ഭാഗങ്ങളിലെ അനധികൃത ഖനനം പൊലീസ് തടഞ്ഞു
5 വയസ്സുള്ള കുഞ്ഞുങ്ങള്‍ മുതല്‍ 40 വയസ്സുള്ള സ്ത്രീകള്‍ വരെ! പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് വില്‍പന, യുവാവ് അറസ്റ്റില്‍