
മലപ്പുറം: നാളുകളായി വെളിച്ചെണ്ണ മില്ലിനെ അമ്പരപ്പിച്ച പിണ്ണാക്ക് കള്ളന്‍ ഒടുവില്‍ പിടിയില്‍. ദിവസങ്ങളോളം വെളിച്ചെണ്ണ മില്ലിലെ ജീവനക്കാരെ ഒരു പോലെ കറക്കിയ പിണ്ണാക്ക് കള്ളനാണ് സി സി ടി വിയില്‍ കുടുങ്ങിയത്. ജ്യോതി നഗറിലെ വിവിഎന്‍ വെളിച്ചെണ്ണ മില്ലില്‍ നിന്ന് കഴിഞ്ഞ രണ്ടാഴ്ചയില്‍ ഏറെയായി പിണ്ണാക്ക് മോഷണം പോയിരുന്നത്. മോഷ്ടാവിനേക്കുറിച്ച് സൂചനകളൊന്നുമില്ലാതെ വന്നതിന് പിന്നാലെയാണ് സിസിടിവി പരിശോധിച്ചത്.
സിസിടിവി ദൃശ്യങ്ങളിലെ പിണ്ണാക്ക് മോഷ്ടിക്കുന്നയാളെ കണ്ട് മില്ലിലെ ജീവനക്കാര്‍ അമ്പരന്നു. മോഷ്ടാവ് മുള്ളന്‍ പന്നിയാണെന്ന് തിരിച്ചറിഞ്ഞു. എണ്ണ ആട്ടാനായി എത്തുന്നവരില്‍ ആവശ്യക്കാരല്ലാത്തവര്‍ നല്‍കുന്ന പിണ്ണാക്ക് മില്ലില്‍ വില്‍പനയ്ക്കായി സൂക്ഷിച്ചിരുന്നു. ഇതാണ് കാണാതായിക്കൊണ്ടിരുന്നത്. പകല്‍ സമയങ്ങളില്‍ സ്ലാബിട്ട ഓവ്ചാലിനുള്ളിലാണ് മുള്ളന്‍ പന്നികള്‍ കഴിയുന്നത്. രാത്രിയില്‍ ഇര തേടി പുറത്തിറങ്ങുന്നതാണ് ഇവയുടെ സ്വഭാവം. രാവിലെ പള്ളികളില്‍ നിസ്‌കാരത്തിന് പോകുന്നവരും കൂര്‍ത്ത മുള്ളുകളുള്ള ജീവികളെ കണ്ടതായി പറഞ്ഞിരുന്നു.
മാര്‍ച്ച് രണ്ടാം വാരത്തില്‍ തിരുവനന്തപുരത്ത് സര്‍ക്കാര്‍ സ്കൂളിനുള്ളിലേക്ക് മുള്ളന്‍ പന്നി ഓടിക്കയറിയിരുന്നു. സ്കൂളിലെ ശുചിമുറിയില്‍ കയറിയ മുള്ളന്‍ പന്നിയെ ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി പിടികൂടുകയായിരുന്നു. കഠിനംകുളം ഗവ എൽ.പി സ്കൂളിലായിരുന്നു സംഭവം. കഴിഞ്ഞ നവംബറില്‍ കോഴിക്കോട് കൊയിലാണ്ടിക്ക് അടുത്ത് റെയില്‍പാളത്തില്‍ മുള്ളന്‍ പന്നി കുഴിയുണ്ടാക്കിയത് ആശങ്കയ്ക്ക് കാരണമായിരുന്നു. നാട്ടുകാരാണ് കൊയിലാണ്ടി ചെങ്ങോട്ട് കാവ് മേൽപ്പാലത്തിനടിയിലാണ് പാളത്തിന് ഇടയിൽ കുഴി കണ്ടെത്തിയത്. വിവരം റെയിൽവെ സ്റ്റേഷനിൽ അറിയിച്ചതിനെ തുടർന്ന് ട്രെയിൻ ഗതാഗതം താത്കാലികമായി നിർത്തിവച്ചിരുന്നു. നാട്ടുകാരാണ് കൊയിലാണ്ടി ചെങ്ങോട്ട് കാവ് മേൽപ്പാലത്തിനടിയിലാണ് പാളത്തിന് ഇടയിൽ കുഴി കണ്ടെത്തിയത്. വിവരം റെയിൽവെ സ്റ്റേഷനിൽ അറിയിച്ചതിനെ തുടർന്ന് ട്രെയിൻ ഗതാഗതം താത്കാലികമായി നിർത്തിവച്ചിരുന്നു.